പൂജാരയെ 'സ്റ്റീവ്' എന്ന് പരാമര്‍ശിച്ച് ഷെയ്ന്‍ വോണ്‍, വംശീയ അധിക്ഷേപം, മാപ്പ് പറയണമെന്ന് ആരാധകര്‍

ചേതേശ്വര്‍ എന്ന പേര് ഉച്ചരിക്കാന്‍ പ്രയാസമാണെന്ന കാരണം പറഞ്ഞ് യോര്‍ക് ഷെയര്‍ ടീം അംഗങ്ങളാണ് പൂജാരയെ സ്റ്റീവ് എന്ന് വിളിച്ചിരുന്നത്
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര/ ഫോട്ടോ: പിടിഐ
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര/ ഫോട്ടോ: പിടിഐ
Updated on: 
1 min read

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ ചൂണ്ടി സ്റ്റീവ് എന്ന പേര് ഷെയ്ന്‍ വോണ്‍ ഉപയോഗിച്ചത് വിവാദത്തില്‍. ചേതേശ്വര്‍ എന്ന പേര് ഉച്ചരിക്കാന്‍ പ്രയാസമാണെന്ന കാരണം പറഞ്ഞ് യോര്‍ക് ഷെയര്‍ ടീം അംഗങ്ങളാണ് പൂജാരയെ സ്റ്റീവ് എന്ന് വിളിച്ചിരുന്നത്. യോര്‍ക് ഷെയര്‍ ടീമിനുള്ളിലെ വംശീയ അധിക്ഷേപങ്ങളുടെ ഭാഗമാണ് അത്.

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റ് ചെയ്യവെയാണ് ഫോക്‌സ് ക്രിക്കറ്റിന്റെ കമന്ററി ബോക്‌സില്‍ ഇരുന്നു പൂജാരയെ വോണ്‍ സ്റ്റീവ് എന്ന പേര് വിളിച്ചത്. പൂജാരയെ സ്റ്റീവ് എന്ന പേരാണ് യോര്‍ക് ഷെയറിലെ ടീം അംഗങ്ങള്‍ വിളിച്ചിരുന്നത് എന്ന് പറഞ്ഞ് വോണ്‍ കമന്ററി ബോക്‌സില്‍ ഇരുന്നു ചിരിച്ചു.

സംഭവത്തില്‍ വോണ്‍ മാപ്പ് പറയണം എന്ന വാദം ശക്തമാണ്. ഫോക്‌സ് സ്‌പോര്‍ട്‌സും മാപ്പ് പറയണം എന്ന ആവശ്യവുമായി ആരാധകര്‍ എത്തുന്നു. ഇരുണ്ട നിറത്തിലുള്ള വ്യക്തികളെ സ്റ്റീവ് എന്ന പേരിലാണ് യോര്‍ക് ഷെയറിലെ താരങ്ങള്‍ വിളിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com