'ചെന്നൈയ്ക്ക് മാത്രമല്ല, ഞങ്ങൾക്കുമുണ്ട് ഒരു സഞ്ജു'; യുവതാരത്തെ പുകഴ്ത്തി ഷെയ്ന്‍ വാട്‌സൻ

അംഗ്കൃഷ് ഒരു ഫുൾടൈം വിക്കറ്റ് കീപ്പറായിന്നില്ല. എന്നാൽ ടീമിന് വേണ്ടി ആ റോളും അദ്ദേഹം ചെയ്യുന്നുണ്ട്.
Angkrish Raghuvanshi, Sanju Samson
Shane Watson Sees Shades of Sanju Samson in KKR Youngster Angkrish Raghuvanshi.file
Updated on
1 min read

മുംബൈ: ഐപിഎൽ ഇന്ന് യുവതാരങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ വേദിയായി മാറിയിരിക്കുകയാണ്. വിദേശ താരങ്ങൾക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരുടെ കീഴിലുള്ള പരിശീലനവും അവരെ അതിന് സഹായിക്കുന്നുണ്ട്. ലീഗിലെ മികച്ച പ്രകടത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. അതിന് ഒരു ഉദാഹരണമാണ് സഞ്ജു സാംസൺ.

Angkrish Raghuvanshi, Sanju Samson
യാത്രയും പരിശീലനവും ഒറ്റയ്ക്ക്, ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഉപേക്ഷിച്ചോ?

എന്നാൽ, സഞ്ജുവിനെപ്പോലെ തന്നെ ഉയർന്ന് വരാൻ കഴിവുള്ള ഒരു താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉണ്ടെന്നാണ് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ന്‍ വാട്‌സൻ പറയുന്നത്. “ഐപിഎല്ലിൽ വർഷങ്ങളായി മികച്ച യുവതാരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. സഞ്ജു സാംസണെ 17-ാം വയസ്സിൽ കണ്ടപ്പോൾ തന്നെ അവന്റെ കഴിവുകൾ എന്നെ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ അംഗ്കൃഷ് രഘുവംശിയിലും അതേ രീതിയിലുള്ള പ്രത്യേകത ഞാൻ കാണുന്നുണ്ട്' വാട്‌സൺ പറഞ്ഞു.

Angkrish Raghuvanshi, Sanju Samson
'വിദേശ പരിശീലകനു വേണ്ടി എന്നെ പുറത്താക്കി'; ഹോക്കി ഇന്ത്യക്കെതിരെ പി ആര്‍ ശ്രീജേഷ്

“കഴിഞ്ഞ ദിവസം പരിശീലനത്തിനായി ഞങ്ങൾക്ക് ലഭിച്ചത് ബാറ്റിങിന് ഏറെ ബുദ്ധിമുട്ടുള്ള ഒരു വിക്കറ്റായിരുന്നു. പക്ഷേ, അംഗ്കൃഷ് അവിടെ കളിച്ച ചില ഷോട്ടുകൾ എന്നെ അത്ഭുതപ്പെടുത്തി. അംഗ്കൃഷിൻറെ കഴിവുകൾ ഇനിയും കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ മികച്ച താരമായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട'' അദ്ദേഹം പറഞ്ഞു.

അംഗ്കൃഷ് ഒരു ഫുൾടൈം വിക്കറ്റ് കീപ്പറായിരുന്നില്ല. എന്നാൽ ടീമിന് വേണ്ടി ആ റോളും അദ്ദേഹം ചെയ്യുന്നുണ്ട്. ഇതൊക്കെ താരത്തിന്റെ കഴിവ് എന്താണെന്ന് വ്യക്തമാകുന്നത് ആണെന്നും വാട്സൺ വ്യക്തമാക്കി.

Angkrish Raghuvanshi, Sanju Samson
'കോഹ്‌ലിയുടെ വെടിക്കെട്ട് സെഞ്ച്വറി'; കൊൽക്കത്തയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ബംഗളുരു, പട്ടികയിൽ ഒന്നാമത്

ഐപിഎൽ 2026 സീസണിൽ അംഗ്കൃഷ് ഇതിനകം തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തി രിക്കുന്നത്. ഇതുവരെ 10 മത്സരങ്ങളിൽ നിന്ന് 269 റൺസാണ് താരം നേടിയത്. മൂന്ന് അർധസെഞ്ച്വറികളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

Summary

Shane Watson Sees Shades of Sanju Samson in KKR Youngster Angkrish Raghuvanshi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com