നായകന്റെ ആദ്യ ടോസ് ജയം, ഗബ്ബര്‍ സ്‌റ്റൈലില്‍ ആഘോഷിച്ച് ശിഖര്‍ ധവാന്‍

നായകനായതിന് ശേഷം ആദ്യമായി ടോസ് നേടിയതിലെ ആഹ്ലാദം പ്രകടിപ്പിച്ച് ശിഖര്‍ ധവാന്‍
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

കൊളംബോ: നായകനായതിന് ശേഷം ആദ്യമായി ടോസ് നേടിയതിലെ ആഹ്ലാദം പ്രകടിപ്പിച്ച് ശിഖര്‍ ധവാന്‍. തുടയിലടിച്ച പതിവ് ഗബ്ബാര്‍ ശൈലിയിലാണ് ക്യാപ്റ്റനായുള്ള തന്റെ ആദ്യ ടോസ് ജയവും ധവാന്‍ ആഘോഷിച്ചത്. 

ആദ്യ രണ്ട് ഏകദിനത്തിലും ശ്രീലങ്കയാണ് ടോസ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ആദ്യ രണ്ട് ഏകദിനത്തിലും ചെയ്‌സ് ചെയ്യേണ്ടതായി വന്നു. മൂന്നാം ഏകദിനവും ജയിക്കാനായാല്‍ ക്യാപ്റ്റനാവുന്ന ആദ്യത്തെ പരമ്പരയില്‍ തന്നെ എതിരാളിയെ വൈറ്റ് വാഷ് ചെയ്‌തെന്ന റെക്കോര്‍ഡ് ധവാന് സ്വന്തമാക്കാം. 

ആദ്യ ഏകദിനത്തില്‍ തോറ്റാണ് ധോനിയും കോഹ് ലിയും തങ്ങളുടെ ഏകദിന ക്യാപ്റ്റന്‍സി കരിയര്‍ ആരംഭിച്ചത്. ധവാന്റെ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍, ആധിപത്യം ഉറപ്പിച്ച് ഇന്ത്യ ആദ്യ ഏകദിനം ജയിച്ചപ്പോള്‍ അവസാനം വരെ ധവാന്‍ ക്രീസിലുണ്ടായി. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് മികവ് കാണിക്കാന്‍ ധവാന് കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com