'അയാള്‍ ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹക്ക്, കോഹ്‌ലിയെക്കാള്‍ ആരാധകരുണ്ട്'; ഷൊയിബ് അക്തര്‍ 

കോഹ്‌ലിയെ ഏറെ പേര്‍ ആരാധിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തേക്കാളധികം ആരാധകര്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനാണെന്നും അക്തര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ഇന്ത്യന്‍ താരങ്ങളെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയിബ് അക്തര്‍. ഇന്ത്യന്‍ നിരയിലെ ചില ബാറ്റ്‌സ്മാന്‍മാര്‍ക്ക് പാക്കിസ്ഥാനില്‍ ഏറെ ആരാധകരുണ്ടെന്ന് പറയുകയാണ് അക്തര്‍. വിരാട് കോഹ്‌ലിയെ ഏറെ പേര്‍ ആരാധിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തേക്കാളധികം ആരാധകര്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനാണെന്നും അക്തര്‍ പറയുന്നു. 

കോഹ്‌ലി മികച്ച കളിക്കാരന്‍ രോഹിത് അതിനേക്കാള്‍ മികച്ചത്

'ഇന്ത്യക്ക് മികച്ച ടീമില്ല എന്ന പറയുന്ന പാക്കിസ്ഥാനികളെ ഇന്ന് കാണാന്‍ കഴിയില്ല. അവര്‍ തുറന്ന് അഭിനന്ദിക്കും. വിരാട് കോഹ്‌ലി അവര്‍ക്ക് മികച്ച കളിക്കാരനാണ്, പക്ഷെ രോഹിത് ശര്‍മ്മ അതിലും മികച്ചതാണ്. അദ്ദേഹം ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹക്ക് ആണെന്നാണ് പാക്കിസ്ഥാനില്‍ ആളുകള്‍ പറയുന്നത്. റിഷഭ് പന്തിനെയും അഭിനന്ദിക്കുന്നവര്‍ ഒരുപാടുണ്ട്, പ്രത്യേകിച്ചും പന്തിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനം. പിന്നെ സൂര്യകുമാര്‍ യാധവ്. അദ്ദേഹത്തെയും ഒരുപാട് അഭിനന്ദിക്കാറുണ്ട്', അക്തര്‍ പറഞ്ഞു.

പണത്തിനുവേണ്ടി അല്ല

തനിക്ക് ഇന്ത്യക്കാരായ ഒരുപാട് ആരാധകരുണ്ടെന്നും ഇന്ത്യക്കാര്‍ സ്‌നേഹിക്കുന്ന ഒരു പാക്കിസ്ഥാനി ആകാനുള്ള ഭാഗ്യം തനിക്കുണ്ടെന്നും അക്തര്‍ പറഞ്ഞു. തന്റെ കമന്റുകള്‍ പണത്തിനുവേണ്ടിയാണെന്ന വിമര്‍ശനങ്ങളോടും അക്തര്‍ പ്രതികരിച്ചിട്ടുണ്ട്. എന്റെ വിഡിയോകള്‍ ശ്രദ്ധിച്ചാല്‍ അവിടെ വിരോധത്തിന് സ്ഥാനമില്ല. ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍, ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എല്ലാത്തിലുമുപരി ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ ബാലന്‍സ്ഡ് ആകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആരുടെയും വികാരത്തെ വേദനിപ്പിക്കാന്‍ ആഗ്രഹമില്ല, എന്റെയും', അക്തര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER