'400ന് മുകളില്‍ അടിക്കണമായിരുന്നു, എന്തിന് ഒഴിവാക്കി'; മള്‍ഡറോട് ലാറ

ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് വേണ്ടെന്നു വച്ച മള്‍ഡറുമായി സംസാരിച്ച് ലാറ
 Wiaan Mulder in test, lara
Brian Lara tells Wiaan MulderX
Updated on
1 min read

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകന്‍ വിയാന്‍ മള്‍ഡര്‍ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വേണ്ടെന്നു വച്ചത് ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ബ്രയാന്‍ ലാറ നേടിയ 400 റണ്‍സാണ് നിലവിലെ ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ തന്റെ റെക്കോര്‍ഡ് മള്‍ഡര്‍ മറികടക്കണമായിരുന്നു എന്നാണ് ലാറയും പറയുന്നത്. റെക്കോര്‍ഡുകള്‍ തകരാനുള്ളതാണെന്ന നിലപാടാണ് ലാറയ്ക്കുള്ളത്.

മുന്‍ താരങ്ങളില്‍ പലരും മള്‍ഡറുടെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. സമാന ചിന്തയാണ് റെക്കോര്‍ഡുടമയായ ലാറയ്ക്കും. മള്‍ഡര്‍ സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ 367 റണ്‍സുമായി പുറത്താകാതെ നില്‍ക്കെ ടീം ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെയാണ് താരം റെക്കോര്‍ഡിനുള്ള അവസരം വേണ്ടെന്നു വച്ചത്. ലാറയുടെ റെക്കോര്‍ഡ് അങ്ങനെ തന്നെ നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹം എന്നായിരുന്നു ചരിത്ര നേട്ടം വേണ്ടെന്നു വച്ചതിനെക്കുറിച്ച് മള്‍ഡര്‍ പറഞ്ഞത്.

 Wiaan Mulder in test, lara
ബുംറ കൊടുങ്കാറ്റ്! ഇംഗ്ലണ്ട് ആടിയുലയുന്നു, 7 വിക്കറ്റുകള്‍ നഷ്ടം

ലാറയുമായി സംസാരിച്ചതായി മള്‍ഡര്‍ വെളിപ്പെടുത്തി. റെക്കോര്‍ഡ് വേണ്ടെന്നു വച്ചതിനോടു യോജിപ്പില്ലെന്നു അദ്ദേഹം തുറന്നു പറഞ്ഞതായി മള്‍ഡര്‍ വ്യക്തമാക്കി.

'ഞാന്‍ റെക്കോര്‍ഡ് മറികടക്കാന്‍ ശ്രമിക്കണമായിരുന്നു എന്നു അദ്ദേഹം എന്നോടു പറഞ്ഞു. റെക്കോര്‍ഡ് തകര്‍ക്കാന്‍ അവസരം ഇനിയും കിട്ടിയാല്‍ അതിനായി ശ്രമിക്കണമെന്നു പറഞ്ഞു. അദ്ദേഹം നേടിയതിനേക്കാള്‍ വലിയ സ്‌കോര്‍ ഞാന്‍ നേടണമായിരുന്നുവെന്ന ആഗ്രഹവും അദ്ദേഹം പങ്കിട്ടു'- മള്‍ഡര്‍ പറഞ്ഞു.

റെക്കോര്‍ഡ് മറികടക്കേണ്ടതില്ലെന്ന തീരുമാനം ശരിയാണെന്നു തന്നെയാണ് മള്‍ഡര്‍ ഇപ്പോഴും ഉറപ്പിക്കുന്നത്. വ്യക്തിപരമായ നേട്ടമല്ല, ടീമാണ് പ്രധാനമെന്നും മള്‍ഡര്‍ പറയുന്നു.

 Wiaan Mulder in test, lara
ജോ റൂട്ടിന് സെഞ്ച്വറി; സ്റ്റോക്സിനെ ബൗൾഡാക്കി ബുംറ
Summary

Wiaan Mulder revealed that he spoke to Brian Lara, the former West Indies captain, who told him that he should have tried to break his record in Bulawayo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com