ഇപ്പം കടിച്ചേനെ...! നായയെ താലോലിക്കാൻ നോക്കി, ശ്രേയസിന് സംഭവിച്ചത് (വിഡിയോ)

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കൊരുങ്ങി ശ്രേയസ് അയ്യർ
Shreyas Iyer nearly bitten by fan's dog
Shreyas Iyer
Updated on
1 min read

മുംബൈ: ആരാധികയുടെ കൈയിലിരുന്ന നായയെ താലോലിക്കാൻ നോക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കടി കിട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്താവളത്തിൽ നിന്നു പുറത്തേക്കിറങ്ങുന്നതിനിടെയാണ് താരം ആരാധികയുടെ കൈയിലിരുന്ന നായയെ കൊഞ്ചിക്കാൻ നോക്കിയത്. ഈ സമയത്താണ് നായ കടിക്കാൻ നോക്കിയത്. താരം അതിവേ​ഗം കൈ വലിച്ചതിനാൽ കടി കിട്ടിയില്ല. ഇതിന്റെ വിഡിയോ വൈറലാണ്.

പരിക്കു മാറി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ശ്രേയസ്. ടീമിന്റെ വൈസ് ക്യാപ്റ്റനും ശ്രേയസാണ്. നാളെ മുതലാണ് ഇന്ത്യ- ന്യൂസിലൻഡ് ഏകദിന പരമ്പര തുടങ്ങുന്നത്. ശുഭ്മാൻ ​ഗില്ലാണ് ടീം ക്യാപ്റ്റൻ. വെറ്ററൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവരും ടീമിലുണ്ട്.

Shreyas Iyer nearly bitten by fan's dog
മുന്നില്‍ നിന്ന് നയിച്ച് ആഷ്‌ലി ഗാര്‍ഡ്‌നര്‍; യുപി വാരിയേഴ്‌സിന് മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയന്റ്‌സ്

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനെ ശ്രേയസാണ് നയിച്ചത്. ഹിമാചൽ പ്രദേശിനെതിരായ പോരാട്ടത്തിൽ താരം ബാറ്റിങിൽ തിളങ്ങുകയും ചെയ്തു. മത്സരത്തിൽ താരം നാലാം നമ്പറിലാണ് ബാറ്റിങിനെത്തിയത്. 53 പന്തിൽ 82 അടിച്ചാണ് ശ്രേയസ് ഫോം വീണ്ടെടുത്തത്.

Shreyas Iyer nearly bitten by fan's dog
'കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടും, ആര് വിചാരിച്ചാലും മാറില്ല'
Summary

Shreyas Iyer almost got bitten by a fan's dog at the airport just before his ODI return. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com