ബിസിസിഐ കണ്ണുരുട്ടി, ശ്രേയസ് മുംബൈ ക്യാമ്പില്‍; രഞ്ജി സെമി നാളെ മുതല്‍

വിദര്‍ഭ- മധ്യപ്രദേശ്, മുംബൈ- തമിഴ്നാട്
ശ്രേയസ് അയ്യര്‍
ശ്രേയസ് അയ്യര്‍ട്വിറ്റര്‍
Updated on: 
1 min read

മുംബൈ: രഞ്ജി ട്രോഫി പോരാട്ടത്തിന്റെ സെമിക്ക് നാളെ തുടക്കം. ഒന്നാം സെമിയില്‍ വിദര്‍ഭ മധ്യപ്രദേശിനേയും രണ്ടാം സെമിയില്‍ മുംബൈ തമിഴ്‌നാടിനേയും നേരിടും. നാളെ മുതല്‍ ആറ് വരെയാണ് പോരാട്ടം.

ക്വാര്‍ട്ടറില്‍ വിദര്‍ഭ കര്‍ണാടകയേയും മുംബൈ ബറോഡയേയും പരാജയപ്പെടുത്തി. മധ്യപ്രദേശ് ആന്ധ്രയെ വീഴ്ത്തിയപ്പോള്‍ സൗരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് തമിഴ്‌നാട് അവസാന നാലിലേക്ക് കടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമതിച്ച ശ്രേയസ് അയ്യര്‍ ഒടുവില്‍ ബിസിസിഐയുടെ കര്‍ശന തീരുമാനത്തിനു മുന്നില്‍ മുട്ടുമടക്കി. താരം രഞ്ജി സെമി കളിക്കാനായി മുംബൈ ക്യാമ്പിനൊപ്പം ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിമര്‍ശനങ്ങള്‍ക്ക് പ്രകടന മികവില്‍ മറുപടി പറയുകയാണ് ശ്രേയസ് ലക്ഷ്യമിടുന്നത്.

ശ്രേയസ് അയ്യര്‍
'ചിലര്‍ക്ക് ബുദ്ധിമുട്ടാകും, പക്ഷേ രാജ്യമാണ് വലുത് താരമല്ല'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER