'യോ- യോ ടെസ്റ്റ്' ജയിച്ചു; ഏഷ്യാ കപ്പിനൊരുങ്ങി ഗില്ലും ബുംറയും

പ്രീ സീസണ്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും
Shubman Gill clear fitness test
Shubman Gillx
Updated on
1 min read

ബംഗളൂരു: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ എന്നിവര്‍ പ്രീ സീസണ്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ബംഗളുരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലായിരുന്നു ടെസ്റ്റ്. യോ യോ ടെസ്റ്റ് അടക്കമുള്ളവയ്ക്ക് താരങ്ങള്‍ വിധേയരായി.

ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് പോരാട്ടത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. അതിനിടെയാണ് ടെസ്റ്റ് പാസായി ഗില്ലും ബുംറയും ദുബൈയിലേക്ക് പറക്കാനൊരുങ്ങുന്നത്. ഏഷ്യാ കപ്പ് പോരാട്ടത്തിനുള്ള ടീമില്‍ ഇടം പിടിച്ച ജിതേഷ് ശര്‍മയും ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ടീമിനൊപ്പം പറക്കാനുള്ള ഒരുക്കത്തിലാണ്.

ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ഉത്തര മേഖല ടീമിന്റെ ക്യാപ്റ്റനായി നേരത്തെ ഗില്ലിനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്നു താരം മത്സരത്തിനിറങ്ങിയില്ല. വിശ്രമത്തിലായിരുന്ന താരം അസുഖം ഭേദമായ ശേഷമാണ് ഫിറ്റ്‌നസ് തെളിയിച്ചത്.

Shubman Gill clear fitness test
ആന്‍ഫീല്‍ഡില്‍ ജയിക്കാത്ത ആഴ്‌സണല്‍! ലിവര്‍പൂള്‍ തലപ്പത്ത്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കഷ്ടകാലം

മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാള്‍, വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടെസ്റ്റ് പാസായിട്ടുണ്ട്. യശസ്വിയും വാഷിങ്ടനും ഏഷ്യാ കപ്പ് പോരിനുള്ള 15 അംഗ സംഘത്തില്‍ ഇടംപിടിച്ചിട്ടില്ല. ഇരുവരും റിസര്‍വ് അംഗങ്ങളാണ്. ശാര്‍ദുല്‍ ഠാക്കൂര്‍ പൂര്‍വ മേഖലയെ നയിക്കുന്നുണ്ട്. താരം ഈ മാസം നാല് മുതല്‍ അരംഭിക്കുന്ന ദുലീപ് ട്രോഫി പോരാട്ടത്തിന്റെ സെമി കളിക്കാനിറങ്ങും.

രോഹിത് ശര്‍മ ഫിറ്റ്‌നസ് തെളിയിച്ചെങ്കിലും താരത്തിനു നിലവില്‍ മറ്റ് അസൈന്‍മെന്റുകളൊന്നും ഇല്ല. നവംബറില്‍ ഏകദിന പരമ്പരയ്ക്കായി രോഹിത് ഓസ്‌ട്രേലിയയിലേക്ക് പറക്കും.

Shubman Gill clear fitness test
കെസിഎല്ലില്‍ വിണ്ടും സഞ്ജു ഷോ, ആലപ്പി റിപ്പിള്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
Summary

Test skipper Shubman Gill and ODI captain Rohit Sharma, have cleared the pre-season fitness test which was conducted at the BCCI Centre of Excellence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com