ജൊഹാനാസ്ബർഗ്: ഓൺലൈൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ മകന്റെ ഷൂ ലെയ്സ് കെട്ടിക്കൊടുക്കുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടറും മുൻ ക്യാപ്റ്റനുമായ ഗ്രെയം സ്മിത്തിന്റെ വീഡിയോ വൈറൽ. ദക്ഷിണാഫ്രിക്കയുടെ പുരുഷ, വനിതാ ടീമുകളുടെ പുതിയ പര്യടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ എന്ന നിലയിൽ ഗ്രെയിം സ്മിത്ത് ഓൺലൈനിൽ വാർത്താ സമ്മേളനം നടത്തിയത്.
അതിനിടെയാണ് കൈയിലൊരു കൊച്ചു ബാറ്റുമായി മകന്റെ രംഗ പ്രവേശം. ഈ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.
പതിവുപോലെ ഷൂ ധരിക്കാൻ പിതാവിന്റെ സഹായം തേടിയെത്തിയ മകൻ, അദ്ദേഹം ഓൺലൈനിൽ വാർത്താ സമ്മേളനം നടത്തുന്ന കാര്യമൊന്നും ഗൗനിച്ചില്ല. ഷൂവിന്റെ ലെയ്സ് കെട്ടിത്തരണമെന്നായിരുന്നു ആവശ്യം. ആദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും മകൻ വീണ്ടും നിർബന്ധിച്ചതോടെ, കാഴ്ചക്കാരോട് ക്ഷമ ചോദിച്ച് സ്മിത്ത് മകനെ ഷൂ ധരിക്കാൻ സഹായിച്ചു. ‘ഇത് എന്നും പിതാവിന്റെ ജോലിയാണ്’ – സ്മിത്ത് പറഞ്ഞു.
എന്തായാലും വാർത്താ സമ്മേളനത്തിനിടെ ഷൂ ധരിക്കാൻ സഹായം തേടിയെത്തിയ മകനെ കൈവിടാതിരുന്ന സ്മിത്തിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് ആരാധകർ. ജോലിത്തിരിക്കിനിടയിലും മകന്റെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ മനസ് കാണിച്ച സ്മിത്തിനെ അഭിനന്ദിച്ച് നിരവധി ആരധകർ രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates