അപ്രതീക്ഷിത നീക്കം; സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി

സ്മിത്ത് കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം ഒരു ടി20 അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. എന്നാൽ ആഭ്യന്തര ടി20 മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
Steve Smith
Smith Replaces Injured Hazlewood as Marsh Returns Ahead of Crucial Sri Lanka Clashpti
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയൻ ടീമിൽ വീണ്ടും അഴിച്ചു പണി. പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡിന് പകരമായി സീനിയർ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തി. ശ്രീലങ്കക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പുതിയ തീരുമാനം.

Steve Smith
ക്യാച്ച് നഷ്ടമാക്കി, കുൽദീപിനോട് ചൂടായി ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും (വിഡിയോ)

കാലിനേറ്റ പരിക്ക് കാരണം ജോഷ് ഹെയ്‌സല്‍വുഡിന് ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതായി ഐസിസി അറിയിച്ചു. ടൂർണമെന്റിന്റെ അവസാനഘട്ടത്തിൽ താരം ടീമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ടീം മാനേജ്‍മെന്റിന്റെ വിലയിരുത്തൽ. എന്നാൽ ഹെയ്‌സല്‍വുഡിന് കൂടുതൽ സമയം വിശ്രമം ആവശ്യമായി വന്നതോടെയാണ് താരത്തെ ഒഴിവാക്കിയത്.

Steve Smith
'ഇതൊന്നും കാണാൻ നമ്മളില്ലേ'; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി (വിഡിയോ)

സ്മിത്ത് കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം ഒരു ടി20 അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. എന്നാൽ ആഭ്യന്തര ടി20 മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ടീമിലേക്ക് വിളി എത്തിയത്. ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷിന്റെ പരിക്ക് കാരണം സ്മിത്തിനെ മുൻപേ തന്നെ ശ്രീലങ്കയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

മിച്ചൽ മാർഷിന്റെ പരിക്ക് ഭേദമായി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെക്ഷനിൽ മാർഷ് പങ്കെടുത്തിരുന്നു. രണ്ടു പേരുടെയും മടങ്ങിവരവ് ടീമിനും ഗുണം ചെയ്യുമെന്നാണ് വിളിയിരുത്തൽ. മിച്ചൽ മാർഷിന്റെ അഭാവത്തിൽ ട്രാവിസ് ഹെഡ് ആയിരുന്നു ടീമിനെ നയിച്ചത്.

Summary

Smith Replaces Injured Hazlewood as Marsh Returns Ahead of Crucial Sri Lanka Clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com