ചന്തം നിറച്ച കവര്‍ ഡ്രൈവുകളുമായി സ്മൃതി മന്ദാന; പിങ്ക് ബോളില്‍ ഇന്ത്യന്‍ വനിതാ താരത്തിന്റെ ആദ്യ അര്‍ധ ശതകം

അര്‍ധ ശതകത്തിലേക്ക് എത്തുമ്പോഴേക്കും മന്ദാനയില്‍ നിന്ന് 11 ബൗണ്ടറികള്‍ വന്നിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read


ബ്രിസ്‌ബേന്‍: തങ്ങളുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ഷഫാലി പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കരുതലോടെ നിന്നപ്പോള്‍ മറുവശത്ത് തകര്‍പ്പന്‍ ഫോമില്‍ ബൗണ്ടറികള്‍ അടിച്ചു കൂട്ടുകയായിരുന്നു സ്മൃതി മന്ദാന. 

ടെസ്റ്റിലെ തന്റെ മൂന്നാമത്തെ അര്‍ധ ശതകമാണ് മന്ദാന ഇവിടെ കണ്ടെത്തിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതാ താരത്തിന്റെ ആദ്യ അര്‍ധ ശതകവും. അര്‍ധ ശതകത്തിലേക്ക് എത്തുമ്പോഴേക്കും മന്ദാനയില്‍ നിന്ന് 11 ബൗണ്ടറികള്‍ വന്നിരുന്നു. താന്‍ മികച്ച ഫോമിലാണെന്ന് വ്യക്തമാക്കുന്ന മികച്ച കവര്‍ ഡ്രൈവുകളുമായാണ് മന്ദാന തുടങ്ങിയത്. 

50 പന്തിലാണ് മന്ദാന അര്‍ധ ശതകം കണ്ടെത്തിയത്. എന്നാല്‍ അര്‍ധ ശതകം പിന്നിട്ടതിന് പിന്നാലെ മന്ദാന സ്‌കോറിങ്ങിന്റെ വേഗം കുറച്ചു. ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്ന ഇവിടെ ഭാഗ്യവും ഇന്ത്യയെ തുണച്ചു. മൂന്ന് വട്ടമാണ് ഷഫാലി വര്‍മയുടെ ക്യാച്ച് ഓസീസ് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. 22 ഓവറിലേക്ക് കളി എത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂണിലാണ് ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയത്. ഇംഗ്ലണ്ടിന് എതിരെയായിരുന്നു ഇത്. ഓസീസ് മണ്ണില്‍ പച്ചപ്പ് നിറഞ്ഞ വിക്കറ്റില്‍ ഓസീസ് പേസ് ആക്രമണത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com