സ്മൃതി മന്ധാന 109, പ്രതിക റാവല്‍ 122; പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി! ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

വനിതാ ലോകകപ്പില്‍ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
Kranti Gaud, center, celebrates with captain Harmanpreet Kaur, right, and vice captain Smriti Mandhana after taking the wicket
സ്മൃതി മന്ധാന, ഹർമൻപ്രീത് കൗർ എന്നിവർക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ക്രാന്തി ​ഗൗഡ്, smriti mandhanapti
Updated on
2 min read

മുംബൈ: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് മുന്നേറി. തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് പുറത്താകല്‍ ഭീഷണിയില്‍ നിന്ന ഇന്ത്യ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി കിവികളെ തകര്‍ത്താണ് സെമി ഉറപ്പിച്ചത്. നാലാം ടീമായാണ് ഇന്ത്യ അവസാന നാലിലെത്തിയത്. 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കിയത്. 26നു നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടും.

മഴയെ തുടര്‍ന്നു ഇന്ത്യയുടെ ബാറ്റിങ് 49 ഓവറാക്കി ചുരുക്കിയിരിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് അടിച്ചു. മറുപടി പറയാന്‍ ന്യൂസിലന്‍ഡ് ഇറങ്ങിയപ്പോഴും മഴ വില്ലനായി. ഇതോടെ അവരുടെ ലക്ഷ്യം 44 ഓവറില്‍ 325 റണ്‍സാണ് പുനര്‍നിര്‍ണയിച്ചു. എന്നാല്‍ അവരുടെ പോരാട്ടം 44 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സില്‍ അവസാനിച്ചു.

ടോസ് നേടി ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും പ്രതിക റാവലും സെഞ്ച്വറികളുമായി കളം വാണപ്പോള്‍ ന്യൂസിലന്‍ഡ് ഹതാശരായി. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 212 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

Kranti Gaud, center, celebrates with captain Harmanpreet Kaur, right, and vice captain Smriti Mandhana after taking the wicket
നിവേദ് കൃഷ്ണയും ആദിത്യ അജിയും വേഗ താരങ്ങള്‍; റെക്കോര്‍ഡുകള്‍ തിരുത്തി അതുലും ദേവപ്രിയയും

കരിയറിലെ 14ാം ശതകം കുറിച്ച സ്മൃതി 94 പന്തില്‍ 4 സിക്സും 10 ഫോറും സഹിതം 109 റണ്‍സുമായി പുറത്തായി. സുസി ബെയ്റ്റ്സാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണിങ് സഖ്യം പൊളിച്ച് കിവികള്‍ക്ക് ആശ്വാസം നല്‍കിയത്.

സ്മൃതി പുറത്തായതിനു പിന്നാലെ പ്രതിക റാവലും സെഞ്ച്വറി അടിച്ചു. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് പ്രതിക കുറിച്ചത്. താരം 122 പന്തില്‍ 13 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പ്രതിക മൊത്തം 13 ഫോറും 2 സിക്‌സും സഹിതം 134 പന്തില്‍ 122 റണ്‍സെടുത്തു.

നിര്‍ണായക മത്സരത്തില്‍ ജെമിമ റോഡ്രിഗസിനെ ഇറക്കാനുള്ള നീക്കവും ഫലം കണ്ടു. ടീമിന്റെ മൂന്നാമത്തെ മികച്ച സ്‌കോര്‍ താരം അടിച്ചെടുത്തു. 55 പന്തില്‍ 11 ഫോറുകള്‍ സഹിതം ജെമിമ 76 റണ്‍സുമായി പുറത്താകാതെ നിന്നു. ഹര്‍മന്‍പ്രീത് കൗറിന് തിളങ്ങാനായില്ല താരം 10 റണ്‍സുമായി മടങ്ങി. നേരിട്ട ഒരേയൊരു പന്ത് ഫോറടിച്ച് റിച്ച ഘോഷ് ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ജെമിമയ്ക്കു കൂട്ടായി ക്രീസില്‍ തുടര്‍ന്നു.

Kranti Gaud, center, celebrates with captain Harmanpreet Kaur, right, and vice captain Smriti Mandhana after taking the wicket
ക്യാച്ചുകൾ കൈവിട്ടു, മത്സരവും! തുടരെ രണ്ടാം തോൽവി വഴങ്ങി ഇന്ത്യ; ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

ജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന്റെ ലക്ഷ്യം 325 റണ്‍സായി നിജപ്പെടുത്തി. 81 റണ്‍സെടുത്ത ബ്രൂക്ക് ഹാല്ലിഡെ, 65 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഇസബെല്ല ഗെയ്‌സ് എന്നിവരുടെ ബാറ്റിങ് അവര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലേക്ക് അതു മതിയായില്ല.

അമേലിയ കെര്‍ 45 റണ്‍സെടുത്തും ജോര്‍ജിയ പ്ലിമ്മര്‍ 30 റണ്‍സെടുത്തും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും ലക്ഷ്യത്തിലെത്താന്‍ പര്യാപ്തമായില്ല. മറ്റാരും കാര്യമായി ചെറുത്തു നിന്നതുമില്ല.

ഇന്ത്യക്കായി രേണുക സിങ്, ക്രാന്ത് ഗൗഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാ താരങ്ങളും വിക്കറ്റ് വീഴ്ത്തി. സ്‌നേഹ് റാണ, ശ്രീചരണി, ദീപ്തി ശര്‍മ, പ്രതിക റാവല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Summary

smriti mandhana and Pratika Rawal lit up Navi Mumbai with blistering centuries as India snapped their three-match losing streak and stormed into the semi-finals of the ICC Women's Cricket World Cup 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com