സ്മൃതി മന്ധാന, ലോറ വോൾവാർട്? ആരാകും ഐസിസിയുടെ ഒക്ടോബറിലെ താരം

വനിതാ ലോകകപ്പിൽ മികച്ച പ്രകടനം
Smriti Mandhana, Laura Wolvaardt in Women’s World Cup
Smriti Mandhana, Laura Wolvaardtx
Updated on
1 min read

ദുബൈ: വനിതാ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു പിന്നാലെ ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കര പട്ടികയില്‍ ഇന്ത്യയുടെ സ്മൃതി മന്ധാനയും ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടും. വനിതാ ബാറ്റര്‍മാരുടെ ലോക റാങ്കിങില്‍ സ്മൃതിയെ പിന്തള്ളി ലോറ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നാലെയാണ് ഐസിസി പുരസ്‌കാരത്തിനായും ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറാണ് പട്ടികയില്‍ എത്തിയ മൂന്നാമത്തെ താരം.

ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും ചരിത്രത്തിലാദ്യമായി കിരീടം സമ്മാനിക്കുന്നതിലും സ്മൃതിയുടെ പങ്ക് നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരവും സ്മൃതിയാണ്. 9 മത്സരങ്ങളില്‍ നിന്നു 434 റണ്‍സാണ് താരം നേടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്മൃതി ഇത്തവണ സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ 80 റണ്‍സ്, ഇംഗ്ലണ്ടിനെതിരെ 88 റണ്‍സ്, ന്യൂസിലന്‍ഡിനെതിരെ 109 റണ്‍സ് സ്മൃതി അടിച്ചെടുത്തു.

Smriti Mandhana, Laura Wolvaardt in Women’s World Cup
ഡേവിഡിനെ പുറത്താക്കി, സ്റ്റോയിനിസിന് 'എറിഞ്ഞുകൊടുത്തു'; ദുബെയോട് 'കലിപ്പായി' സൂര്യകുമാര്‍ യാദവ്

വനിതാ ലോകകപ്പില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്. ഫൈനലില്‍ ഇന്ത്യക്കെതിരെ താരം സെഞ്ച്വറിയും നേടിയിരുന്നു. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയടക്കം 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ലീഗ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ 70 റണ്‍സ്, ഇംഗ്ലണ്ടിനെതിരെ 69 റണ്‍സ്, ശ്രീലങ്ക, പാകിസ്ഥആന്‍ ടീമുകള്‍ക്കെതിരെ അര്‍ധ സെഞ്ച്വറികള്‍, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ്, ഫൈനലില്‍ ഇന്ത്യക്കെതിരെ 101 റണ്‍സ് എന്നിവയായിരുന്നു ലോറയുടെ നിര്‍ണായക ബാറ്റിങുകള്‍.

ആഷ്‌ലിയും ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടി. താരം ന്യൂസിലന്‍ഡിനെതിരെ 115 റണ്‍സ്, ഇംഗ്ലണ്ടിനെതിരെ 104 റണ്‍സ്. ഏഴ് വിക്കറ്റുകളും ആഷ്‌ലി ഗാര്‍ഡ്‌നര്‍ നേടി.

Smriti Mandhana, Laura Wolvaardt in Women’s World Cup
മുംബൈ സിറ്റി എഫ്സിയോട് തോല്‍വി; ബ്ലാസ്റ്റേഴ്സ് സൂപ്പര്‍കപ്പില്‍ നിന്ന് പുറത്ത്
Summary

India's Smriti Mandhana has been nominated for the ICC Women's Player of the Month for October following her outstanding performances in the tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com