ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവാർഡുകൾ തിരികെ നൽകാൻ ഒരുങ്ങി പഞ്ചാബിൽ നിന്നുള്ള മൂന്ന് ബോക്‌സിങ് ഇതിഹാസങ്ങൾ. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് കൗർസിങ്, അഞ്ച് ഒളിമ്പിക്‌സുകളിലെ മുഖ്യ പരിശീലകനായിരുന്ന ഗുർബക്ഷ് സിങ് സന്ധു, 1986 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജയ്പാൽ സിങ് എന്നിവരാണ് അവാർഡുകൾ മടക്കി നൽകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പത്മശ്രീ, ദ്രോണാചാര്യ, അർജുന അവാർഡുകളാണ് ഇവർ തിരികെ നൽകാൻ തീരുമാനിച്ചത്.
സ്വന്തം ക്ഷേമത്തിന് പരിഗണന നൽകാതെ കടുത്ത തണുപ്പിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രകടിപ്പിക്കുന്നുവെന്ന് ഗുർബക്ഷ് സിങ് സന്ധു പറഞ്ഞു. മനോവീര്യം നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നു. താൻ ഒരു കർഷക കുടുംബത്തിൽ നിന്നാണ് വന്നത്. അവരുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്ന ചർച്ച തൃപ്തികരമായ ഫലം നൽകുന്നില്ലെങ്കിൽ അവാർഡ് തിരികെ നൽകുമെന്ന് സന്ധു വ്യക്തമാക്കി.
കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പർഗത് സിങ്ങും പത്മശ്രീ അവാർഡ് തിരികെ നൽകാൻ തീരുമാനിച്ചിരുന്നു. രണ്ട് തവണ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് പർഗത് സിങ്. ജലന്ധറിൻ നിന്നുള്ള കോൺഗ്രസ് എംഎൽഎ കൂടിയാണ് അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates