Aiden Markram
South Africa beat New Zealand go top with third straight win@icc

എയ്ഡന്‍ മാര്‍ക്രം നിറഞ്ഞാടി, ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു

ന്യൂസിലൻഡിന് വേണ്ടി മാർക് ചാപ്മാൻ 26 പന്തിൽ 48 റൺസ് നേടിയപ്പോൾ ഡാരിൽ മിച്ചൽ 24 പന്തിൽ 32 റൺസും ഫിൻ അലൻ 17 പന്തിൽ 31റൺസും നേടി.
Published on

അഹമ്മദാബാദ്: ടി20 ലോകകപ്പ് മത്സരത്തിൽ തുടർച്ചയായി മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ന്യൂസീലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഡി ഗ്രൂപ്പിൽ ആറു പോയിന്റോടെ ഒന്നാമത് എത്തിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ ഏഴിന് 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.

Aiden Markram
പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും?

ന്യൂസിലൻഡിന് വേണ്ടി മാർക് ചാപ്മാൻ 26 പന്തിൽ 48 റൺസ് നേടിയപ്പോൾ ഡാരിൽ മിച്ചൽ 24 പന്തിൽ 32 റൺസും ഫിൻ അലൻ 17 പന്തിൽ 31റൺസും നേടി. ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസനാണ് ന്യൂസിലൻഡിന്റെ ബാറ്റിങ് നിരയെ അനായാസം തകർത്തത്. 4 ഓവറിൽ 40 റൺസ് വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

Aiden Markram
ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ്

തുടക്കം മുതൽ ന്യൂസിലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ 17 പന്തുകൾ ബാക്കിനിൽക്കെയാണ് മൂന്നാം വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ അർധസെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന് നിർണായകമായത്. താരം 44 പന്തുകളിൽ നിന്ന് നാലു സിക്സും എട്ടു ഫോറുമുൾപ്പടെ 86 റൺസെടുത്തു.ഡേവിഡ് മില്ലര്‍,ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ന്യൂസീലൻഡ് ബൗളർമാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

Summary

South Africa beat New Zealand go top with third straight win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com