റിച്ചാ ഘോഷ്/ഫോട്ടോ: എഎഫ്പി
റിച്ചാ ഘോഷ്/ഫോട്ടോ: എഎഫ്പി

സെമി പിടിക്കാന്‍ സൗത്ത് ആഫ്രിക്കയെ എറിഞ്ഞിടണം; 275 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ; മൂന്ന് താരങ്ങള്‍ക്ക് അര്‍ധ ശതകം

നിര്‍ണായക മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 275 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യന്‍ വനിതകള്‍
Published on

ക്രൈസ്റ്റ്ചര്‍ച്ച്‌: സ്മൃതി മന്ദാന, ഷഫലി വര്‍മ, മിതാലി എന്നിവര്‍ ഇന്ത്യക്കായി അര്‍ധ ശതകം കണ്ടെത്തി. 84 പന്തില്‍ നിന്ന് 71 റണ്‍സ് ആണ് സ്മൃതി മന്ദാനയുടെ ബാറ്റില്‍ നിന്ന് വന്നത്. 46 പന്തില്‍ നിന്ന് ഷഫലി 53 റണ്‍സ് എടുത്തു. ഓപ്പണിങ്ങില്‍ ഇവര്‍ 91 റണ്‍സ് കണ്ടെത്തി. 

ഷഫലി പുറത്തായതിന് പിന്നാലെ 5 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇന്ത്യക്ക് യാസ്തിക ഭാട്ടിയയേയും നഷ്ടമായി. എന്നാല്‍ മിതാലി രാജും മന്ദാനയും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തി. മിതാലി രാജ് 84 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. 

എഎഫ്പി
എഎഫ്പി

57 പന്തില്‍ നിന്നാണ് ഹര്‍മന്‍പ്രീത് കൗര്‍ 48 റണ്‍സ് കണ്ടെത്തിയത്. മന്ദാനയ്‌ക്കൊപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ടും ഹര്‍മനൊപ്പം നിന്ന് 58 റണ്‍സിന്റെ കൂട്ടുകെട്ടും ക്യാപ്റ്റന്‍ മിതാലി കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com