

മലപ്പുറം: ഒളിംപിക്‌സ് അസോസിയേഷനെതിരെ താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഐഒഎയ്ക്ക് പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഭയപ്പെടുത്തല്‍ ഇങ്ങോട്ട് വേണ്ട. തന്റെ പ്രവര്‍ത്തനത്തിന് ഒളിംപിക് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മതിയെന്നും അത് കിട്ടുന്നുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പിടി ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ല. ദേശീയ ഗെയിംസില്‍ നിന്ന് കളരിയെ പുറത്താക്കിയപ്പോള്‍ അവര്‍ ഇടപെട്ടില്ല. ദേശീയ ഗെയിംസില്‍ ചില മത്സരങ്ങളില്‍ ഒത്തുതീര്‍പ്പെന്ന ആരോപണത്തിലും ഉറച്ചുനില്‍ക്കുന്നു. മെഡല്‍ തിരിച്ചുനല്‍കുന്നവര്‍ നല്‍കട്ടെയെന്നും പകരം സ്വര്‍ണം വാങ്ങി വരട്ടെയെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
കേരളത്തിന് വലിയ മെഡല്‍ സാധ്യതയുള്ളതായിരുന്നു കളരിപ്പയറ്റ്. എന്നാല്‍ അത് ഒഴിവാക്കിയപ്പോള്‍ അതിനെതിരെ ഇടപെടാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് തയ്യാറായില്ല. കളരി എന്നുള്ളത് കേരളത്തിന്റെ പാരമ്പര്യമായൂള്ള ആയോധനകലയാണ്. കളരിയെ മത്സര ഇനത്തില്‍ നിന്ന് മാറ്റരുതെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും ഐഒസിയുടെ പ്രസിഡന്റ് അത് കേട്ടില്ല. ഒളിംപിക്‌സ് അസോസിയേഷന്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നും വി അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ ദേശീയ ഗെയിംസില്‍ നമ്മുടെ പ്രകടനം മോശമാകുമെന്ന് താന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. ഇത്തവണത്തേതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ട്. മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം കായിക സംഘടനകള്‍ക്കാണെന്ന് മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
