

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പരിഗണന ലഭിക്കാത്തതിനെ കുറിച്ചു ആലോചിക്കാൻ തനിക്കു താത്പര്യമില്ലെന്നു വ്യക്തമാക്കി മലയാളി താരം സഞ്ജു സാംസൺ. കാര്യങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെഎസിഎൽ) ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'കളിക്കാൻ വിളിച്ചാൽ പോയി കളിക്കും. ഇല്ലെങ്കിൽ കളിക്കില്ല. കാര്യങ്ങളെ പോസിറ്റീവായാണ് കാണുന്നത്. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന്, നാല് മാസം കരിയറിലെ മികച്ച സമയമായിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടിയത് സ്വപ്നം പോലെയാണ്. മൂന്ന്, നാല് വർഷം മുൻപേ ആഗ്രഹിച്ചതാണത്. കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കണം എന്നായിരുന്നു ആഗ്രഹിച്ചത്. ടി20 ടീമിൽ എത്തി ലോകകപ്പ് ജയിച്ചപ്പോഴാണ് നിസാര കാര്യമല്ലെന്നു മനസിലായത്. ശ്രീലങ്കക്കെതിരായ കഴിഞ്ഞ പരമ്പരയിൽ വിചാരിച്ച പോലെ കളിക്കാനായില്ല.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'നാട്ടിലുള്ളവർ നൽകുന്ന പിന്തണയും ന്യൂസിലൻഡ് മുതൽ വെസ്റ്റ് ഇൻഡീസ് വരെയുള്ള നാടുകളിലുള്ള മലയാളികളുടെ പിന്തുണയും അത്ഭുതപ്പെടുത്തുന്നതാണ്. എടാ ചേട്ടാ എവിയെ പോയാലും നിനക്ക് വലിയ പിന്തുണയാണല്ലോ എന്നു മറ്റു ടീം അംഗങ്ങൾ പറയാറുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് ടീമിൽ ഇടം കിട്ടാതെ വരുമ്പോഴും ഞാൻ ഡക്ക് ആവുമ്പോഴും അവർക്ക് നിരാശയുണ്ടാകും. അതു മനസിലാക്കാനുള്ള പക്വതയുണ്ട്'- സഞ്ജു വ്യക്തമാക്കി.
കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കൺ കൂടിയാണ് സഞ്ജു. അദ്ദേഹം ലോഗോ പ്രവകാശനം ചെയ്തു. ലീഗിൽ ആറ് ടീമുകളാണ് കളിക്കുന്നത്. താര ലേലം നാളെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 മുതൽ സ്റ്റാർ സ്പോർട്സ് 3, ഒടിടിയിൽ ഫാൻ കോഡിലും തത്സമയം സംപ്രേഷണമുണ്ട്.
വിവിധ ചാംപ്യൻഷിപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 168 കളിക്കാരെയാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ടീമിൽ 20 കളിക്കാരെ ഉൾപ്പെടുത്താം. മൂന്ന് വിഭാഗങ്ങളാക്കിയാണ് ലേലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates