SRH vs RR, Qualifier 2 at Chennai, IPL
കീരിടപ്പോരാട്ടത്തിലേക്ക് രാജസ്ഥാന് വേണ്ടത് റണ്‍സ്എക്സ്

സഞ്ജു രക്ഷകനാകുമോ?; കീരിടപ്പോരാട്ടത്തിലേക്ക് രാജസ്ഥാന് വേണ്ടത് 176 റണ്‍സ്; ബോള്‍ട്ടിനും ആവേശിനും മൂന്ന് വിക്കറ്റ്

ക്ലാസനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 50 റണ്‍സ് നേടി.
Published on

ചെന്നൈ: ക്വാളി ഫയറില്‍ എത്തിയതിന് പിന്നാലെ കുറ്റനടികള്‍ സണ്‍റൈസേഴ്‌സ് മറന്നുപോയി. വിജയം അനിവാര്യമായ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 175 റണ്‍സ്. ഇതോടെ കിരീടപ്പോരാട്ടത്തിന് അരികെയെത്താന്‍ രാജസ്ഥാന്റെ വിജയലക്ഷ്യം 176 റണ്‍സ്. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാഗ്ലൂരിനെ തോല്‍പ്പിച്ച ടീമുമായാണ് രാജസ്ഥാന്‍ കളത്തിലിറങ്ങിയത്.

ക്ലാസനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 50 റണ്‍സ് നേടി. ട്രാവിസ് ഹെഡ് 28 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. ഓപ്പണര്‍ അഭിഷേക് ശര്‍മ കൂറ്റനടിയോടെ തുടങ്ങിയെങ്കിലും 12 റണ്‍സ് മാത്രമാണ് നേടാനായത്. നേരിട്ട അഞ്ച് പന്തില്‍ ഒരു സിക്‌സറും ഒരു ഫോറും പറത്തിയാണ് അഭിഷേക് മടങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയ്ഡന്‍ മാര്‍ക്രം ഒരു റണ്‍സ് മാത്രമാണ് നേടിയത്. നിതീഷ് കുമാര്‍ 5 റണ്‍സിനും അബ്ദുല്‍ സമദ് സംപൂജ്യനായും കൂടാരം കയറി. ഷഹബാസ് അഹമ്മദ് 18 റണ്‍സ് നേടി. അഞ്ച് റണ്‍സ് നേടിയ ജയ്‌ദേവ് ഉനദ്ഘട്ടിനെ സഞ്ജു റണ്‍ ഔട്ടാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്താകാതെ 5 റണ്‍സ് നേടി.

ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനുമാണ് സണ്‍റൈസേഴ്‌സിനെ എറിഞ്ഞുവീഴ്ത്തിയത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

SRH vs RR, Qualifier 2 at Chennai, IPL
മുന്നില്‍ ലോകകപ്പ്; ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി വിന്‍ഡീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com