

ജമൈക്ക: സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് ടി20കൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാർ ബാറ്റ്സ്മാൻ ഹെറ്റ്മയർ പുറത്തേക്ക് പോയപ്പോൾ റസൽ ടീമിലേക്ക് തിരികെ എത്തി.
പൊള്ളാർഡ് നയിക്കുന്ന വിൻഡിസ് ടീമിൽ ഗെയ്ൽ, ബ്രാവോ, സിമ്മൻസ്, ഫിഡൽ എഡ്വാർഡ്സ് എന്നീ പരിചയസമ്പത്തുള്ള കളിക്കാർ ഇടംപിടിക്കുന്നു. രണ്ട് ടി20 ലോക കിരീടങ്ങൾ നേടിയ റസലിന്റെ സാന്നിധ്യം ടീമിൽ എക്സ് ഫാക്ടറാണെന്ന് വിൻഡിസ് സെലക്ടർമാർ വിലയിരുത്തി.
ഈ വർഷം ആദ്യം ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. തങ്ങളുടെ മികച്ച സ്ക്വാഡിനെ കണ്ടെത്തി ആത്മവിശ്വാസം വളർത്തി ടി20 ലോകകപ്പിനായി പോവുകയാണ് ലക്ഷ്യമെന്ന് വിൻഡിസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
2020ലെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം റസൽ വിൻഡിസ് ടി20 ടീമിൽ അംഗമായിരുന്നില്ല. 49 ടി20 മത്സരങ്ങളിൽ നിന്ന് 540 റൺസും 26 വിക്കറ്റുമാണ് റസലിന്റെ അക്കൗണ്ടിലുള്ളത്. ഷെൽഡൻ കോട്രൽ, ഒഷാനെ തോമസ്, ഹെയ്ഡൻ വാഷ് എന്നിവരാണ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റ് പ്രമുഖ താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates