കരിയർ നശിപ്പിക്കുമെന്നു മുൻ കാമുകി ഭീഷണിപ്പെടുത്തുന്നു; പൊലീസ് സംരക്ഷണം വേണമെന്നു ഇന്ത്യൻ യുവ താരം

വിവാഹ​ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ​ഗർഭം അലസിപ്പിക്കാൻ മരുന്നുകൾ നൽകിയെന്നും കാണിച്ച് യുവതി ഒരു വർഷം മുൻപ് കരിയപ്പെക്കെതിരെ പരാതി നൽകിയിരുന്നു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ബം​ഗളൂരു: തന്റെ കരിയർ നശിപ്പിക്കാൻ മുൻ കാമുകി ശ്രമിക്കുന്നുവെന്നും സഹായം നൽകണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവ ക്രിക്കറ്റ് താരം കെസി കരിയപ്പ. ക്രിക്കറ്റ് കരിയർ നശിപ്പിക്കുമെന്നു യുവതി നിരന്തരം ഭീഷണി മുഴക്കുകയാണ്. പൊലീസ് സംരക്ഷണം നൽകണം. മുൻ കാമുകി മദ്യത്തിനും മയക്കു മരുന്നിനും അടിമയായതോടെ താൻ അവരുമായി പിരിഞ്ഞെന്നും കരിയപ്പ പൊലീസിനോടു വ്യക്തമാക്കി. 

താരത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. വിവാഹ​ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ​ഗർഭം അലസിപ്പിക്കാൻ മരുന്നുകൾ നൽകിയെന്നും കാണിച്ച് യുവതി ഒരു വർഷം മുൻപ് കരിയപ്പെക്കെതിരെ പരാതി നൽകിയിരുന്നു. കർണാടക കുടക് സ്വദേശിയാണ് കരിയപ്പ.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമായി 2015ൽ താരം ഐപിഎല്ലിൽ എത്തി. പിന്നീട് പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളിൽ കളിച്ചു. ലിസ്റ്റ് പോരാട്ടത്തിൽ 2021ലാണ് കരിയപ്പ അരങ്ങേറിയത്. വിജയ് ഹസാരെ ട്രോഫിയിലൂടെയായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ സീസണിൽ താരത്തിനു കാര്യമായി തിളങ്ങാൻ സാധിച്ചില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com