

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് മികവിലാണ്. താരത്തിന്റെ ബാറ്റിങ് കരുത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ടീം ടേബിളില്‍ ഒന്നാമത് നില്‍ക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സുമായുള്ള മത്സരത്തിനിടെയുണ്ടായ സ്മിത്തുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
സ്മിത്ത് ടീമിന്റെ ഓപ്പണിങ് ബാറ്ററില്‍ ഒരാളാണ്. സഹ ഓപ്പണര്‍ പാക് താരം ഷാഹിബ്‌സാദ ഫര്‍ഹാനും. മത്സരത്തിനിടെ നോണ്‍ സ്‌ട്രൈക്കില്‍ നിന്ന സാഹിബ്‌സാദ ഓവറിന്റെ അവസാന പന്തില്‍ സിംഗിള്‍ ഓടാന്‍ വിസമ്മതിച്ച ദൃശ്യങ്ങളാണ് വൈറലായത്. ഷോട്ട് അടിച്ച് സ്മിത്ത് ഓടി തുടങ്ങിയിട്ടും സാഹിബ്‌സാദ ഓടാന്‍ കൂട്ടാക്കിയില്ല. ഇതോടെ സ്മിത്ത് തിരികെ ക്രീസിലേക്കു തന്നെ തിരിച്ചോടി. ഓസീസ് മുന്‍ നായകന്‍ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.
സമീപ കാലത്ത് ബാബര്‍ അസമിനോട് സ്മിത്ത് എടുത്ത അതേ സമീപനം സ്മിത്തിനെതിരെ പുറത്തെടുത്ത് ബാബര്‍ അസമിനു വേണ്ടി സാഹിബ്‌സാദ ഫര്‍ഹാന്‍ പകരം വീട്ടി എന്നാണ് ആരാധകര്‍ ട്രോളുന്നത്. ബിഗ്ബാഷ് ലീഗിലെ ബാബര്‍ അസം- സ്റ്റീവ് സ്മിത്ത് സംഭവം ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ റിയാക്ഷന്‍.
സിഡ്‌നി സിക്‌സേഴ്‌സ് താരങ്ങളാണ് ബാബറും സ്മിത്തും. സമാന രീതിയില്‍ ബാബര്‍ ബാറ്റ് ചെയ്യുകയും നോണ്‍ സ്‌ട്രൈക്കില്‍ സ്മിത്തുമായിരുന്നു. ഓവറിന്റെ അവസാന പന്തില്‍ ബാബര്‍ ഷോര്‍ട്ട് കളിച്ച് സിംഗിള്‍ ഓടാന്‍ സ്മിത്തിനെ വിളിച്ചെങ്കിലും താരം അതിനു സമ്മതിച്ചില്ല. ബാബര്‍ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് ആരാധകര്‍ കുത്തിപ്പൊക്കിയത്.
പിഎസ്എല്‍ പോരാട്ടത്തില്‍ സ്മിത്ത് 35 പന്തില്‍ 53 റണ്‍സെടുത്തു. 167 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ടീം സ്മിത്തിന്റെ കരുത്തില്‍ മത്സരം വിജയിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates