ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'അഫ്ഗാനികളെ കൊന്നൊടുക്കുന്നത് നിര്‍ത്തൂ', അഭ്യര്‍ഥനയുമായി റാഷിദ് ഖാന്‍

ഈ ചോര ചീന്തല്‍ അവസാനിപ്പിക്കണം എന്ന അഭ്യര്‍ഥനയുമായി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍
Published on

കാബുള്‍: അഫ്ഗാനിലെ ഇരട്ട സ്‌ഫോടനത്തില്‍ മരണം നൂറ് കടന്നതിന് പിന്നാലെ ഈ ചോര ചീന്തല്‍ അവസാനിപ്പിക്കണം എന്ന അഭ്യര്‍ഥനയുമായി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. കാബുള്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. 

കാബുളില്‍ വീണ്ടും രക്തമൊഴുകുകയാണ്. ദയവായി അഫ്ഗാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കൂ, റാഷിദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. കാബുള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസിന്റെ അഫ്ഗാന്‍ ഘടകമായ ഐഎസ് ഖൊരാസന്‍ ഏറ്റെടുത്തു. 

അമേരിക്കന്‍ സേനയെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഐഎസിന്റെ പ്രതികരണം. യുഎസിനാണ് നിലവില്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം.അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നിലെ ആബ്ബേ കവാടത്തിനു സമീപമായിരുന്നു ആദ്യ സ്‌ഫോടനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com