'ഇത് നിന്റെ വീട്ടുമുറ്റമല്ല' ; ആ ഭാഷ കോഹ് ലിയെ കുരുക്കിലാക്കും: ബ്രോഡ് 

ലോര്‍ഡ്സ് യഥാർത്ഥത്തിൽ ആൻഡേഴ്സന്റെ വീട്ടുമുറ്റം തന്നെയാണെന്ന് പറ‍ഞ്ഞ് സഹതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സ്റ്റു‍‍വാർട്ട് ബ്രോഡ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ നാലാം ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മിലുണ്ടായ വാക്പ്പോര് ഇതിനോടകം സോഷ്യൽ മീഡിയയിലാകെ വൈറലാണ്.  ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 17-ാം ഓവറിൽ പൂജാരയ്‌ക്കെതിരേ പന്തെറിഞ്ഞ ശേഷമാണ് ഇരുവരും ഏറ്റുമുട്ടിയത്. 

പന്തെറിഞ്ഞ് തിരികെ വരികയായിരുന്ന ആന്‍ഡേഴ്‌സനോട് ''നീ വീണ്ടും എന്നെ ചീത്ത വിളിക്കുകയാണോ, ഇത് നിന്റെ വീട്ടുമുറ്റമല്ല'' എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. നേരത്തെ ആന്‍ഡേഴ്‌സണ്‍ എന്തോ പറഞ്ഞതിനു പിന്നാലെയാണ് കോഹ് ലി താരത്തിനെതിരേ തിരിഞ്ഞത്. എന്നാലിപ്പോൾ ലോര്‍ഡ്സ് യഥാർത്ഥത്തിൽ ആൻഡേഴ്സന്റെ വീട്ടുമുറ്റം തന്നെയാണെന്ന് പറ‍ഞ്ഞ് സഹതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സ്റ്റു‍‍വാർട്ട് ബ്രോഡ്. കോഹ് ലിയുടെ വീര്യം ഇഷ്ടമാണെന്നും പക്ഷെ അയാളുടെ ഭാഷ അദ്ദേഹത്തെ കുരുക്കിലാക്കുമെന്നുമാണ് ബ്രോഡ് ട്വിറ്ററില്‍ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER