അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങ്; നാലുവിക്കറ്റെടുത്ത് ഇഷാന്‍ മലിംഗ, ഡല്‍ഹിയെ തകര്‍ത്ത് ഹൈദരാബാദ്

Sunrisers Hyderabad vs Delhi Capitals, ipl match
ഇഷാന്‍ കിഷന്‍ ,ഇഷാന്‍ മലിംഗ
Updated on
1 min read

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റെടുത്ത ഇഷാന്‍ മലിംഗയാണ് ഡല്‍ഹി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. നേരത്തേ അഭിഷേക് ശര്‍മയുടെ സെഞ്ച്വറിയാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. താരം 68 പന്തില്‍ നിന്ന് 135 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍ എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

Sunrisers Hyderabad vs Delhi Capitals, ipl match
അടിച്ചു പറത്തിയപ്പോള്‍ കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം; 'സിക്‌സര്‍ മഴ'യില്‍ അഭിഷേക് തീര്‍ത്തത് പുതുചരിത്രം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. എട്ടുറണ്‍സ് മാത്രമെടുത്ത് പതും നിസ്സങ്ക പുറത്തായെങ്കിലും നിതീഷ് റാണയും (30 പന്തില്‍ 57) കെഎല്‍. രാഹുലും(23 പന്തില്‍ 37) തകര്‍ത്തടിച്ചു. അതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുതിയര്‍ത്തി ഡല്‍ഹിയുടെ സ്‌കോര്‍ 100 റണ്‍സ് കടത്തി. ആറോവറില്‍ 59-1 എന്ന നിലയിലായിരുന്നു ഡല്‍ഹി. പവര്‍പ്ലേക്ക് ശേഷം നിതീഷ് റാണ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. എട്ടാം ഓവറില്‍ ഡല്‍ഹി 19 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ റാണ ഫിഫ്റ്റിയും തികച്ചു.

എന്നാല്‍ കെ.എല്‍ രാഹുല്‍ പുറത്തായത് ടീമിന് തിരിച്ചടിയായി. പത്താം ഓവറില്‍ കെഎല്‍ രാഹുലിനെ അഭിഷേക് ശര്‍മയുടെ കയ്യിലെത്തിച്ച് ഷാകിബ് ഹുസെയ്ന്‍ സണ്‍റൈസേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ 11ാം ഓവറില്‍ ഇഷാന്‍ മലിംഗ ഇരട്ട വിക്കറ്റുകളുമായി വീണ്ടും ഡല്‍ഹി ബാറ്റിങ് നിരയെ തകര്‍ത്തു. പുറകെ വന്ന ട്രിസ്റ്റന്‍ സ്റ്റബ്ബ്സും (16 പന്തില്‍ 27) സമീര്‍ റിസ്വിയും ചേര്‍ന്ന് പൊരുതാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തനായില്ല. ഇഷാന്‍ മലിംഗ നാല് വിക്കറ്റുമായി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്ത്. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സില്‍ ഡല്‍ഹിയുടെ പോരാട്ടം അവസാനിച്ചു.

Summary

Sunrisers Hyderabad vs Delhi Capitals, ipl match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com