32, 82, 57...; ടി20 റാങ്കിങ്ങില്‍ കുതിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പത്തില്‍, അജയ്യനായി അഭിഷേക് ശര്‍മ്മ; പട്ടിക ഇങ്ങനെ

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി പുരുഷ ടി20 റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
Suryakumar Yadav
Suryakumar Yadavഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി പുരുഷ ടി20 റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേയ്ക്കാണ് സൂര്യകുമാര്‍ യാദവ് ഉയര്‍ന്നത്. നിലവില്‍ പരമ്പയില്‍ ഇന്ത്യ 3-0 ന് മുന്നിലാണ്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ 32, 82 നോട്ടൗട്ട്, 57 നോട്ടൗട്ട് എന്നിങ്ങനെയാണ് സൂര്യകുമാര്‍ യാദവിന്റെ സ്‌കോര്‍. ടി20 ലോകകപ്പിന് വെറും 10 ദിവസം മാത്രം ശേഷിക്കെ, അഭിഷേക് ശര്‍മ്മ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ ഫോം തുടരുകയാണ്. പട്ടികയില്‍ മറ്റൊരു സൂപ്പര്‍ താരം തിലക് വര്‍മ്മ മൂന്നാം സ്ഥാനത്താണ്. റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ 32 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ 64-ാം സ്ഥാനത്തും ഒന്‍പത് സ്ഥാനങ്ങള്‍ കയറിയ ശിവം ദുബെ 58-ാം സ്ഥാനത്തുമാണ്. റിങ്കു സിങ് 13 സ്ഥാനങ്ങള്‍ കയറി 68-ാം സ്ഥാനത്തെത്തി.

Suryakumar Yadav
മന്ത്രി ശിവന്‍കുട്ടിയെ അധിക്ഷേപിച്ചു; വിഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

ബൗളിങ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. രവി ബിഷ്ണോയി 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ ബൗളിംഗ് റാങ്കിങ്ങില്‍ 18 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നിലവില്‍ 59-ാം സ്ഥാനത്താണ് ഹര്‍ദിക്. ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്താണ് ഹര്‍ദിക് പാണ്ഡ്യ.

Suryakumar Yadav
ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി
Summary

Suryakumar jumps five spots to seventh in latest ICC T20I rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com