ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ കളിക്കില്ല

ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിടെ സൂര്യകുമാറിന്റെ കാല്‍പാദത്തിനു പരിക്കേല്‍ക്കുകയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് കളിക്കില്ല. താരത്തിനു പരിക്കാണ് വിനയായത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഹര്‍ദിക് പാണ്ഡ്യയും പരമ്പരയ്ക്കുണ്ടാകില്ല. 

ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ടി20 പരമ്പര നേട്ടങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റനാണ് സൂര്യകുമാര്‍. താരത്തിന്റെ അഭാവം ടീമിനു തിരിച്ചടിയാണ്. 

ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിടെ സൂര്യകുമാറിന്റെ കാല്‍പാദത്തിനു പരിക്കേല്‍ക്കുകയായിരുന്നു. താരം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്. പരിശോധനയില്‍ പരിക്ക് സാരമുള്ളതാണെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിശ്രമം ആവശ്യമായത്. 

പരിക്ക് ജനുവരി അവസാനത്തോടെ പൂര്‍ണമായി മാറിയാല്‍ താരം മുംബൈക്കായി രഞ്ജി കളിച്ചേക്കും. ഐപിഎല്ലിനു മുന്നോടിയായാണ് താരം രഞ്ജി കളിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER