'ഒന്നും മിണ്ടരുത്', പാകിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഉപദേശം (വിഡിയോ)
മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ 61 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്ങും അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരുടെ ബൗളിങ് മികവുമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് മത്സരം നടന്നത്.
അത് കൊണ്ട് തന്നെ ഇരു ടീമിനും വിജയം നേടേണ്ടത് അനിവാര്യമായിരുന്നു. മത്സരത്തിന് മുൻപ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിനോട് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്.
“ഓവറുകൾക്കിടയിൽ ഉള്ള സമയത്തു പോലും ആരോടും ഒന്നും സംസാരിക്കരുത്. നമുക്ക് നല്ല ഒരു മത്സരം കളിക്കണം. നമ്മുടെ എല്ലാ താരങ്ങൾക്കും കഴിയുണ്ട്, അത് ഉപയോഗിച്ചാൽ ഈ മത്സരം നമുക്ക് ജയിക്കാം,” എന്ന് ആണ് സൂര്യകുമാർ യാദവ് താരങ്ങളോട് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം മത്സരത്തിന് വലിയ ശ്രദ്ധയാണ് ലഭിച്ചത്.
ഈ സാഹചര്യത്തിൽ താരങ്ങളുടെ കഴിവ് പൂർണമായി പുറത്തെടുത്ത് ടീമിനെ വിജയിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ മനസിൽ ഉണ്ടാകാൻ പാടുള്ളു. മറ്റ് ചിന്തകളിലേക്ക് പോയാൽ മത്സരത്തെ ബാധിക്കും. അങ്ങനെ സംഭവക്കാതെയിരിക്കാനും മത്സരത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് സൂര്യ ഇങ്ങനെ ഒരു നിർദേശം ടീമിനോട് പറഞ്ഞത്.
ക്രിക്കറ്റിലെ പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നാണ് എതിർ കളിക്കാരനെ ചൊടിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്ത് മാനസികമായി തളർത്തുക എന്നത്. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ താരങ്ങളെ പ്രകോപിപ്പിച്ചാൽ അവരുടെ ശ്രദ്ധ തകർക്കാനും അതിലൂടെ മത്സരം സ്വന്തം വരുതിയിലെത്തിക്കാനും എതിർ ടീമിന് കഴിയും. ചിലപ്പോൾ ടീമിന്റെ വിജയത്തെ തന്നെ ഇത്തരം നീക്കങ്ങൾ സ്വാധീനിച്ചേക്കും. ഇത് ഒഴിവാക്കാനാണ് താരങ്ങളോട് സൂര്യ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് പറഞ്ഞത്.
Suryakumar Yadav’s Focus Message Powers India’s 61 Run Win Over Pakistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

