വലയില്‍ കയറിയത് 7 ഗോളുകള്‍, സ്വിസ് ദേശീയ വനിതാ ടീമിനെ നാണംകെടുത്തി അണ്ടര്‍ 15 ആണ്‍കുട്ടികള്‍!

യുവേഫ വനിതാ യൂറോ കപ്പിനു മുന്നോടിയായി നടന്ന അപൂര്‍വ പോരാട്ടം
Switzerland women's team humiliated 7-1 by teenage boys
അലീഷ ലേമാൻ, മത്സരത്തിൽ നിന്ന് (Switzerland women's team)x
Updated on
1 min read

ബാസല്‍: യുവേഫ വനിതാ യൂറോ കപ്പിനു മുന്നോടിയായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു അപൂര്‍വ സൗഹൃദ ഫുട്‌ബോള്‍ അരങ്ങേറി. സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയ വനിതാ ടീം ലുസന്‍സ് അണ്ടര്‍ 15 ആണ്‍കുട്ടികളെ നേരിട്ടു. മത്സര ഫലമാണ് ആരാധകരെ ഞെട്ടിച്ചത്. സ്വിസ് ടീം 1-7 എന്ന സ്‌കോറിനു നാണംകെട്ടതു മാത്രം മിച്ചം!

ജൂലൈ 2നാണ് വനിതാ യൂറോ കപ്പിനു തുടക്കമാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് ആതിഥേയരാകുന്നത്.

യുവന്റസ് വനിതാ മുന്നേറ്റ താരവും ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള വനിതാ സൂപ്പര്‍ താരം കൂടിയായ അലീഷ ലേമാന്‍ അടക്കമുള്ള താരങ്ങള്‍ സ്വിസ് ടീമിനായി അണിനിരന്നെങ്കിലും പയ്യന്‍മാരുടെ ടീമിനോടു അടപടലം പരാജയപ്പെടുകയായിരുന്നു. അര മണിക്കൂറായി നിജപ്പെടുത്തിയാണ് പോരാട്ടം നടന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടം പക്ഷേ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.

Switzerland women's team humiliated 7-1 by teenage boys
ഒന്നാം ടെസ്റ്റ് തോൽവി, പേസ് ബൗളറെ ടീമിൽ നിന്ന് ഒഴിവാക്കി ഇന്ത്യ; നാട്ടിലേക്ക് തിരിച്ചയച്ചു‌

ലുസന്‍സ് ടീം അംഗങ്ങളില്‍ ചിലര്‍ ഇതിന്റെ വിഡിയോ ടിക്‌ടോകില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. സ്വിസ് ടീമിന്റെ യൂറോ കപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് പോരാട്ടം സംഘടിപ്പിച്ചത്. പരിശീലന മത്സരമായിരുന്നെങ്കിലും ഞെട്ടിക്കുന്ന സ്‌കോറാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്.

തയ്യാറെടുപ്പിന്റെ ഭാഗമായി സോലോതണ്‍സ് അണ്ടര്‍ 15 ടീം, ബിയെല്‍സ് അണ്ടര്‍ 15 ടീമുകള്‍ക്കെതിരേയും നേരത്തെ സ്വിസ് സീനിയര്‍ വനിതാ ടീം പരിശീലന മത്സരം കളിച്ചിരുന്നു. ഒരു കളിയില്‍ 2-1നു അവര്‍ ജയിച്ചു. ഒന്നില്‍ 1-2നു അവര്‍ തോല്‍ക്കുകയും ചെയ്തു.

Switzerland women's team humiliated 7-1 by teenage boys
ആന്‍ഡി ഫ്‌ലവറിന് ശേഷം ആദ്യം; ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടി ഋഷഭ് പന്ത്, അറിയാം പട്ടിക
Summary

Alisha Lehmann and Switzerland's women's team faced a 7-1 defeat to a U15 boys' team, raising concerns ahead of the Women's Euro next month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com