

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയം. 50 ബോളില്‍ 97 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം.
ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ എട്ട്, ഹര്‍ദിക് പാണ്ഡ്യ 17, ശിവകുമാര്‍ യാദവ് 18, ഇഷാന്‍ കിഷന്‍ 10, അഭിഷേക് ശര്‍മ 10 റണ്‍സ് സ്വന്തമാക്കി.
ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബോളിങ് നിരയെ കരുതലോടെ പ്രതിരോധിച്ച വിന്‍ഡീസ് പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടി. പിന്നീട് തിരിച്ചടി നേരിട്ട വിന്‍ഡീസ് അവസാന ഓവറുകളില്‍ താളം തിരിച്ചുപിടിച്ചു. ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates