ആദ്യ 4 കളിയില്‍ 'ട്രംപ് കാര്‍ഡ്', അടുത്ത 4 കളിയില്‍ 'അട്ടര്‍ ഫ്ലോപ്പ്'! വരുൺ 'വലിയ' ആശങ്ക

ഫോമും ആത്മവിശ്വാസവും നഷ്ടപ്പെട്ട് വരുണ്‍ ചക്രവര്‍ത്തി
varun chakravarthy in training
varun chakravarthyx
Updated on
2 min read

അഹമ്മദാബാദ്: ടി20 ലോകകപ്പ് തുടങ്ങും മുന്‍പ് ഇന്ത്യയുടെ പ്രധാന ആയുധമാകുക വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നായിരിക്കുമെന്നു ക്രിക്കറ്റ് വിദഗ്ധരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു. ടൂര്‍ണമെന്റ് പാതി ദൂരം പിന്നിട്ടപ്പോള്‍ അക്കാര്യം സത്യമാണെന്നു തെളിയുകയും ചെയ്തു. ലോക ഒന്നാം നമ്പര്‍ ടി20 ബൗളറെന്ന പെരുമയ്‌ക്കൊത്ത പ്രകടനമാണ് താരം പുറത്തെടുത്തത്.

എന്നാല്‍ സൂപ്പര്‍ എട്ടിലെ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ കഥ മാറി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ താരത്തിന്റെ സ്പിന്നിനു ഇടിവ് സംഭവിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ താരം സമീപകാലത്തെ തന്നെ ഏറ്റവും മോശം ഫോമിലാണ് പന്തെറിഞ്ഞത്. 4 ഓവറില്‍ 64 റണ്‍സാണ് വരുണ്‍ വഴങ്ങിയത്. ഒരു വിക്കറ്റെടുത്തെങ്കിലും ജേക്കബ് ബേതേല്‍ ഹാട്രിക്ക് സിക്‌സാണ് താരത്തിന്റെ ഓവറില്‍ തൂക്കിയത്. ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ വലിയ തലവേദനയായി വരുണിന്റെ ഫോം മാറിയ നിലയാണ്.

മോശം ഫോമും ഒപ്പം ആത്മവിശ്വാസത്തില്‍ സംഭവിച്ച ഇടിവും വരുണിന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നാളെ നിര്‍ണായക പോരില്‍ വരുണിനെ കളത്തിലിരുത്തിയാലും അത്ഭുതപ്പെടാനില്ല.

varun chakravarthy in training
2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയർ

നിലവില്‍ ഈ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ 13 വിക്കറ്റുമായി വരുണ്‍ മുന്നിലുണ്ട്. പക്ഷേ അവസാന മൂന്ന് മത്സരങ്ങളില്‍ താരത്തിന്റെ ബൗളിങില്‍ സംഭവിച്ച ഇടിവ് നിര്‍ണായക പോരിനിറങ്ങുന്ന ഇന്ത്യ കാര്യമായി പരിഗണിക്കേണ്ട പ്രശ്‌നമായി മാറി.

ടി20 ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നു 9 വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. 5.17 ഇക്കോണമിയിലായിരുന്നു ഈ പ്രകടനങ്ങള്‍. എന്നാല്‍ അവസാന നാല് മത്സരങ്ങളില്‍ താരത്തിന്റെ ഇക്കോണമി 11.63 ആണ്. കിട്ടിയ വിക്കറ്റുകളുടെ എണ്ണം 4.

varun chakravarthy in training
ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച്

കൃത്യമായ ഗൃഹപാഠം നടത്തിയാണ് ഇംഗ്ലണ്ട് വരുണിനെ നേരിടാനെത്തിയത്. വരുണ്‍ പന്തെറിയാന്‍ വന്ന ഓവറിലെ ആദ്യ മൂന്ന് പന്തുകളാണ് തുടരെ ബേതേല്‍ സിക്‌സര്‍ പായിച്ചത്. താരത്തിന്റെ ആത്മവിശ്വാസം പാടെ തകര്‍ത്തു കളഞ്ഞ ആക്രമണമാണ് ബേതേല്‍ നടത്തിയത്. ആ അടിയില്‍ നിന്നു വരുണ്‍ പിന്നെ മികവിലേക്ക് വന്നതേയില്ല. അതിനിടെ ഒരു വിക്കറ്റ് വീഴ്ത്തിയതു മാത്രമാണ് ആശ്വാസിക്കാനുണ്ടായിരുന്നത്.

നാളെ ഇന്ത്യ ലോക കിരീടം നിലനിര്‍ത്താനായി കിവീസിനെ നേരിടാനിറങ്ങുമ്പോള്‍ വരുണ്‍ വലിയ ചോദ്യ ചിഹ്നമാണ്. ന്യൂസിലന്‍ഡ് വരുണിനെ പൂട്ടാന്‍ കൃത്യമായ പ്ലാനിങും ഇറക്കും.

ഈ ലോകകപ്പില്‍ ഒരു കളി മാത്രം കളിച്ച സ്‌പെഷലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ബഞ്ചിലിരിക്കുന്നുണ്ട്. പാകിസ്ഥാനെതിരായ പോരാട്ടത്തിലാണ് കുല്‍ദീപ് കളിച്ചത്. 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് കുല്‍ദീപ് മികവ് അടയാളപ്പെടുത്തുകയും ചെയ്തു. താരത്തെ വരുണിനു പകരം കളിപ്പിക്കാന്‍ ടീം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

varun chakravarthy in training
'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ
Summary

T20 World Cup varun chakravarthy short of confidence and leaking runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com