2 ക്രിക്കറ്റ് ഹെവി വെയ്റ്റുകള്‍, അട്ടിമറിക്കാന്‍ സ്‌കോട്‌ലന്‍ഡ്; മരണ ഗ്രൂപ്പ് സാധ്യതകള്‍

ടി20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സ്കോട്‍ലന്‍ഡ്, നമീബിയ, ഒമാന്‍ ടീമുകള്‍
T20 World Cup Group B preview
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്ട്വിറ്റര്‍
Updated on
2 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം കനക്കും. ലോക ക്രിക്കറ്റിലെ വന്‍ കരുത്തരും മുന്‍ ചാമ്പ്യനും നിലവിലെ ചാമ്പ്യന്‍ ടീമും എത്തുന്നതോടെ ഈ ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറി.

മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പിലെ വമ്പന്‍മാര്‍. ഇവര്‍ക്കൊപ്പം അട്ടിമറിക്കു കെല്‍പ്പുള്ള സ്‌കോട്‌ലന്‍ഡും ചേരും. നമീബിയ, ഒമാന്‍ ടീമുകളാണ് ഗ്രൂപ്പിലെ ശേഷിക്കുന്നവര്‍.

ഓസ്‌ട്രേലിയ

നിലവില്‍ ഈ ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന സംഘമാണ് നിലവിലെ ഏകദിന ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ഓസീസ്. 2021ലാണ് അവര്‍ ആദ്യമായി ടി20 ലോക കിരീടം സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന പോരാട്ടത്തില്‍ പക്ഷേ അവര്‍ക്ക് തുടക്കത്തില്‍ തന്നെ മടങ്ങേണ്ടി വന്നു. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഓസീസ് പദ്ധതി.

ഐപിഎല്ലിലടക്കം മിന്നും ഫോമില്‍ കളിച്ച താരങ്ങളുടെ ബലത്തിലാണ് ഓസീസ് കളത്തിലെത്തുന്നത്. ട്രാവിസ് ഹെഡ്ഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ് അടക്കമുള്ളവര്‍ ഐപിഎല്‍ മികവ് പുലര്‍ത്തിയവരാണ്. ഐസിസി ഇവന്റുകളില്‍ പൊതുവേ ഓസ്‌ട്രേലിയ പുറത്തെടുക്കാറുള്ള പ്രൊഫഷണലിസവും അവര്‍ അപകടകാരികളാക്കി മാറ്റുന്നു.

ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടന്‍ ആഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, കമാറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

മത്സരങ്ങള്‍

ജൂണ്‍ 5- എതിരാളി ഒമാന്‍

ജൂണ്‍ 8- എതിരാളി ഇംഗ്ലണ്ട്

ജൂണ്‍ 11- എതിരാളി നമീബിയ

ജൂണ്‍ 15- എതിരാളി സ്‌കോട്‌ലന്‍ഡ്

T20 World Cup Group B preview
ടി20 ലോകകപ്പ്; തുടക്കം തന്നെ കാണാം ഇന്ത്യ- പാക് ക്ലാസിക്ക്, ഞെട്ടിക്കുമോ യുഎസ്എ? ഗ്രൂപ്പ് എ സാധ്യതകള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

T20 World Cup Group B preview

ഇംഗ്ലണ്ട്

നിലവിലെ ചാമ്പ്യന്‍മാരെന്ന ലേബലിലാണ് ഇംഗ്ലണ്ട്. രണ്ട് തവണ ലോക കിരീടം നേടിയ രണ്ട് ടീമുകളില്‍ ഒന്നും ഇംഗ്ലണ്ട് തന്നെ. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.

പേസ് ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചറുടെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കരുത്താകുമെന്നു ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക് അടക്കമുള്ളവര്‍ ബാറ്റിങിനു കരുത്തു പകരുന്നു. മൊയീന്‍ അലി, സാം കറന്‍ അടക്കമുള്ള ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യവും ടീമിനു അധിക ബലമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കെകെആര്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ മിന്നും ഫോമും ഇംഗ്ലണ്ടിനു ആത്മവിശ്വാസമുണ്ടാക്കുന്നു.

ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്, സാം കറന്‍, ബെന്‍ ഡുക്കറ്റ്, ടോം ഹാര്‍ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്‌സ്റ്റന്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

മത്സരങ്ങള്‍

ജൂണ്‍ 4- എതിരാളി സ്‌കോട്‌ലന്‍ഡ്

ജൂണ്‍ 8- എതിരാളി ഓസ്‌ട്രേലിയ

ജൂണ്‍ 13- എതിരാളി ഒമാന്‍

ജൂണ്‍ 15- എതിരാളി നമീബിയ

T20 World Cup Group B preview
പരിശീലകന്‍ ഉള്‍പ്പെടെ ഫീല്‍ഡില്‍, ഒന്‍പതു പേരുമായി ഇറങ്ങി ഓസീസ് നമീബിയയെ തകര്‍ത്തു

നമീബിയ, ഒമാന്‍, സ്‌കോട്‌ലന്‍ഡ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടി20 ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് സ്‌കോട്‌ലന്‍ഡിനെ അപകടകാരികളാക്കുന്നത്. ഗ്രൂപ്പിലെ കറുത്ത കുതിരകള്‍ ആയി സ്‌കോട്ടിഷ് പട മാറിയാലും അത്ഭുതമില്ല. 2018ലെ ഏകദിന ലോകകപ്പില്‍ അയല്‍ക്കാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ചരിത്രവും അവര്‍ക്കുണ്ട്. ഏറെ പരിചയ സമ്പത്തുള്ള താരങ്ങളുടെ സാന്നിധ്യമാണ് അവര്‍ക്ക് തുണയാകുന്നത്. റിച്ചി ബറിങ്ടനാണ് ടീമിന്റെ ക്യാപ്റ്റന്‍.

ആഫ്രിക്കന്‍ യോഗ്യതാ പോരില്‍ മിന്നും മികവ് പുലര്‍ത്തിയാണ് നമീബിയ ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്. സിംബ്ബാവെ അടക്കമുള്ള ടീമുകളെയാണ് നമീബിയ അട്ടിമറിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയെ ഞെട്ടിച്ചതിന്റെ പിന്‍ബലവും അവര്‍ക്കുണ്ട്.

ഇത് മൂന്നാം തവണയാണ് ഒമാന്‍ ടി20 ലോകകപ്പ് കളിക്കാനെത്തുന്നത്. നമീബിയയെ നേരത്തെ രണ്ട് തവണ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വസവും അവര്‍ക്കുണ്ട്. ടീമില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യവുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com