അഞ്ചില്‍ നാലും സ്പിന്നര്‍മാര്‍, മുന്നില്‍ ഷാകിബ്; ടി20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാര്‍

റെക്കോര്‍ഡ് പട്ടികയിലെ ആദ്യ അഞ്ച് പേരും ഏഷ്യന്‍ താരങ്ങള്‍
Leading Wicket-takers
ഷാകിബ് അല്‍ ഹസന്‍ട്വിറ്റര്‍
Updated on
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന റെക്കോര്‍ഡ് ബംഗ്ലാദേശ് വെറ്ററന്‍ ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്റെ പേരില്‍. ഈ ലോകകപ്പിലും താരം കളിക്കുന്നുണ്ട്.

റെക്കോര്‍ഡ് പട്ടികയില്‍ ഇവര്‍

ഷാകിബ് അല്‍ ഹസന്‍

47 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷാകിബ് റെക്കോര്‍ഡിട്ടത്. 35 ഇന്നിങ്‌സുകലില്‍ നിന്നാണ് ഇടം കൈയന്‍ സ്പിന്നറുടെ ആധിപത്യം. ലോകകപ്പിന്റെ എട്ട് അധ്യായങ്ങളും കളിച്ച താരം കൂടിയാണ് ഷാകിബ്.

ഷാഹിദ് അഫ്രീദി

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മുന്‍ പാക് നായകനാണ്. 39 വിക്കറ്റുകള്‍ അഫ്രീദി വീഴ്ത്തി. 34 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലസിത് മലിംഗ

ശ്രീലങ്കന്‍ ഇതിഹാസ പേസറാണ് മൂന്നാമത്. താരം 38 വിക്കറ്റുകള്‍ 31 കളിയില്‍ നിന്നു വീഴ്ത്തി.

സയീദ് അജ്മല്‍

23 മത്സരങ്ങളില്‍ നിന്നു 36 വിക്കറ്റുകള്‍ വീഴ്ത്തിയ പാക് താരം സയീദ് അജ്മലാണ് പട്ടികയിലെ നാലാമന്‍.

അജാന്ത മെന്‍ഡിസ്

അഞ്ചാം സ്ഥാനത്ത് ശ്രീലങ്ക മിസ്റ്റ്‌റി സ്പിന്നര്‍. 21 കളിയില്‍ നിന്നു 35 വിക്കറ്റുകള്‍.

Leading Wicket-takers
സിക്‌സില്‍ വമ്പന്‍ 'യൂനിവേഴ്‌സ് ബോസ്!'- ലോകകപ്പിലെ ഹിറ്റിങ് റെക്കോര്‍ഡ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com