Pakistan's captain Salman Ali Agha, right, has a word with teammate Shaheen Shah Afridi during the T20 World Cup cricket match
T20 World Cupap

പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി'

പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദങ്ങളുടെ കുത്തൊഴുക്ക്
Published on

കൊളംബോ: ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദങ്ങളുടെ കുത്തൊഴുക്കാണ്. ഇപ്പോഴിതാ മറ്റൊരു നാണംകെട്ട സംഭവം കൂടി പുറത്തു വരുന്നു. ശ്രീലങ്കയിലെ കാൻഡിയിൽ ടി20 ലോകകപ്പ് പോരാട്ടങ്ങൾക്കായി താമസിച്ച ​ഗോൾഡൻ ക്രൗൺ ഹോട്ടലിലെ ഒരു ജീവനക്കാരിയോട് പാക് താരങ്ങളിൽ ഒരാൾ മോശമായി പെരുമാറിയെന്നു റിപ്പോർട്ട്. പിന്നാലെ താരത്തിനെതിരെ ടീം മാനേജർ വൻ തുക പിഴ ചുമത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. താരത്തിന്റെ പേര് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.

ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിനു മുൻപാണ് നാണംകെട്ട സംഭവം അരങ്ങേറിയത്. പാക് താരങ്ങളിൽ ഒരാൾ മത്സരത്തിനു തൊട്ടുമുൻപ് ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാ​ഗത്തിലെ ഒരു വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറി. ജീവനക്കാരി നിലവിളിച്ച് ഓടിയതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർ ഇടപെടുകയും വിവരം പാക് ടീം മാനേജർ നവീ​ദ് ചീമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

Pakistan's captain Salman Ali Agha, right, has a word with teammate Shaheen Shah Afridi during the T20 World Cup cricket match
വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ'

ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ പാക് ടീം മാനേജർ താരത്തിനു വേണ്ടി ക്ഷമാപണം നടത്തുകയും മോശം പെരുമാറ്റത്തിനു താരത്തിന്റെ കൈയിൽ നിന്നു വൻ തുക പിഴ ഈടാക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട താരത്തിനെതിരെ പിഴ മാത്രമായിരിക്കില്ല ശിക്ഷാ നടപടി. പിസിബി അച്ചടക്ക സമിതിക്ക് മുന്നിൽ താരം ഹാജരാകേണ്ടി വരും. കൂടുതൽ ശിക്ഷാ നടപടികൾ താരത്തിനെതിരെ എടുക്കുമെന്നും വിവരങ്ങളുണ്ട്. മത്സരത്തിൽ ശ്രീലങ്കക്കെതിരെ പാക് ടീം 5 റൺസിനു വിജയിച്ചെങ്കിലും നെറ്റ് റൺറേറ്റില്ലാത്തതിനാൽ സെമി കാണാതെ പുറത്തായിരുന്നു.

പ്രധാന പോരാട്ടങ്ങൾക്കിടെ ഇത്തരത്തിലുള്ള വിവാദങ്ങളിൽ പാക് താരങ്ങൾ മുൻപും പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ഷഹീൻസ് ടീമിന്റെ ഇം​ഗ്ലണ്ട് പര്യടനത്തിനിടെ യുവ താരം ഹൈദർ അലി ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. താരത്തെ സംഭവവുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി ഹൈദർ അലിയെ വെറുതെവിട്ടു.

Pakistan's captain Salman Ali Agha, right, has a word with teammate Shaheen Shah Afridi during the T20 World Cup cricket match
എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ)
Summary

Pakistan player, misconduct, T20 World Cup: The unfortunate incident happened before Pakistan's last Super 8 game against Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com