വെടിക്കെട്ട് ഫിഫ്റ്റി, 'ഹീറോ' ഹര്‍ദിക്! ഇന്ത്യക്ക് മികച്ച സ്‌കോര്‍

ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ബംഗ്ലാദേശിന് മുന്നില്‍ 197 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ
Hardik Pandya heroics
ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്എക്സ്
Updated on
1 min read

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ 8 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക അര്‍ധ സെഞ്ച്വറി ഇന്ത്യയെ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 196 റണ്‍സില്‍ എത്തിച്ചു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 196ല്‍ എത്തിയത്.

പാണ്ഡ്യ 27 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്നു. ബാറ്റിങ് അവസാനിപ്പിക്കുമ്പോള്‍ മൂന്ന് റണ്‍സുമായി അക്ഷര്‍ പട്ടേലും പുറത്താകാതെ നിന്നു.

ശിവം ദുബെ ഫോമിലേക്കെത്തിയതും ഇന്ത്യക്ക് പോസിറ്റീവാണ്. താരം 24 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 34 റണ്‍സുമായി ഹര്‍ദികിനെ പിന്തുണച്ചു. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. കഴിഞ്ഞ കളികളില്‍ ഇന്ത്യയുടെ നട്ടെല്ലായി നിന്ന സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്ത് സിക്‌സര്‍ തൂക്കി രണ്ടാം പന്തില്‍ മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 39ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. താരം 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്തു.

വിരാട് കോഹ്ലി ഇന്നും മികവോടെ ബാറ്റ് വീശി. താരം 28 പന്തില്‍ 37 റണ്‍സെടുത്തു മടങ്ങി. മൂന്ന് സിക്സും ഒരു ഫോറും സഹിതമായിരുന്നു ബാറ്റിങ്.

കോഹ്ലിയെ തന്‍സിം ഹസന്‍ സാകിബ് ക്ലീന്‍ ബൗള്‍ഡാക്കി. 9ാം ഓവറിന്റെ ആദ്യ പന്തിലാണ് കോഹ്ലി മടങ്ങിയത്. പിന്നാലെ സൂര്യകുമാര്‍ യാദവ് വന്നു. താരം രണ്ടാം പന്തില്‍ സിക്സ് തൂക്കി. മൂന്നാം പന്തില്‍ ഇന്ത്യയെ ഞെട്ടിച്ച് സൂര്യകുമാര്‍ യാദവിനെയും തന്‍സിം മടക്കി.

പിന്നീട് ഋഷഭ് പന്ത് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. അതിനിടെ താരത്തെ റിഷാദ് ഹുസൈന്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഋഷഭ് പന്ത് 24 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 36 റണ്‍സെടുത്തു. പിന്നീടാണ് ദുബെ- പാണ്ഡ്യ സഖ്യം കളി ഏറ്റെടുത്ത് ഇന്ത്യയെ മുന്നോട്ടു നയിച്ചത്.

തന്‍സിം ഹസന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഷാകിബ് അല്‍ ഹസന്‍ ഒരു വിക്കറ്റെടുത്തു.

Hardik Pandya heroics
ടീമില്‍ മാറ്റമില്ല, ടോസ് ബംഗ്ലാദേശിന്; ഇന്ത്യയ്ക്ക് ബാറ്റിങ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com