സൂപ്പര്‍ എട്ടില്‍ ഇനി ആരൊക്കെ? ചങ്കിടിപ്പ് പാകിസ്ഥാനും ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും, സാധ്യതകള്‍ ഇങ്ങനെ

പ്രതീക്ഷയില്‍ അമേരിക്കയും
Super 8 Qualification Scenarios
ഇംഗ്ലണ്ട് ടീംRicardo Mazalan
Updated on
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്നത് 11 മത്സരങ്ങള്‍. മൂന്ന് വമ്പന്‍ ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് കടക്കുമോ എന്ന സംശവുമായി നില്‍ക്കുന്നത്. പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കാണ് ചങ്കിടിപ്പ്. ഒപ്പം ആതിഥേയരായ അമേരിക്കയും സൂപ്പര്‍ എട്ട് സ്വപ്‌നം കാണുന്നു.

ഗ്രൂപ്പ് എ

എ ഗ്രൂപ്പില്‍ നിന്നു ഇന്ത്യ എത്തി കഴിഞ്ഞു. കുറച്ച് സങ്കീര്‍ണമായി കാര്യങ്ങള്‍ നില്‍ക്കുന്നതും ഈ ഗ്രൂപ്പില്‍ തന്നെ.

അമേരിക്കയ്ക്ക് അടുത്ത ഘട്ടത്തിലെത്താന്‍ ഇന്നത്തെ കളിയില്‍ അവര്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മതി. പാകിസ്ഥാനെ അട്ടിമറിച്ച യുഎസ്എ കാനഡയേയും വീഴ്ത്തി രണ്ട് ജയവുമായി നില്‍ക്കുന്നു.

പാകിസ്ഥാന്‍ കാനഡയെ കീഴടക്കി രണ്ട് ഞെട്ടിക്കുന്ന തോല്‍വികളുടെ ആഘാതം കുറച്ചെങ്കിലും മറ്റ് ടീമുകളുടെ മത്സര ഫലവും അവര്‍ക്ക് അനുകൂലമായി വരണം. യുഎസ്എ അയര്‍ലന്‍ഡിനോടു പരാജയപ്പെടുകയും പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ വീഴ്ത്തുകയും ചെയ്താല്‍ പാക് ടീമിനു പ്രതീക്ഷയ്ക്കു വകയുണ്ട്. നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാന്‍ മുന്നിലാണ്.

യുഎസ്എ- അയര്‍ലന്‍ഡ് പോരാട്ടം മഴയില്‍ ഒലിച്ച് പിരിഞ്ഞാല്‍ ഓരോ പോയിന്റ് ഇരു ടീമുകള്‍ക്കും തുല്ല്യമായി കിട്ടും. 5 പോയിന്റുമായി അമേരിക്ക യോഗ്യത നേടും. പാകിസ്ഥാന്‍- അയര്‍ലന്‍ഡ് പോരും മഴയെടുത്താല്‍ വെട്ടിലാകുന്നത് പാക് ടീം തന്നെ.

കാനഡയ്ക്ക് ഇന്ത്യയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല അവര്‍ക്ക് നെറ്റ് റണ്‍റേറ്റും മുഖ്യ ഘടകമാണ്. എങ്കിലും കാനഡയ്ക്ക് വലിയ പ്രതീക്ഷയില്ല.

ഗ്രൂപ്പ് ബി

മൂന്ന് ജയവുമായി ഈ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടിലെത്തി. ഒരു തോല്‍വിയും ഒരു ജയവുമായി ഇംഗ്ലണ്ട് നില്‍ക്കുന്നു. ഇംഗ്ലണ്ടിനു വെല്ലുവിളിയായി നില്‍ക്കുന്നത് സ്‌കോട്‌ലന്‍ഡാണ്. രണ്ട് ജയവും ഒരു മത്സരം മഴയില്‍ ഒലിച്ചു കിട്ടിയ ഒരു പോയിന്റുമടക്കം സ്‌കോട്‌ലന്‍ഡിനു 5 പോയിന്റുണ്ട്.

ഇംഗ്ലണ്ടിനു ഇനിയുള്ള ഒരു മത്സരം ജയിക്കണം. മാത്രമല്ല ഓസ്‌ട്രേലിയ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തുകയും വേണം. ഓസ്‌ട്രേലിയ- സ്‌കോട്‌ലന്‍ഡ്, ഇംഗ്ലണ്ട്- നമീബിയ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ട് പുറത്താകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രൂപ്പ് സി

നാല് ഗ്രൂപ്പില്‍ സിയിലാണ് കാര്യങ്ങള്‍ തീരുമാനമായിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും അടുത്ത ഘട്ടത്തില്‍ സീറ്റുറപ്പിച്ചു. ഈ ഗ്രൂപ്പില്‍ നിന്നു ന്യൂസിലന്‍ഡും ഉഗാണ്ടയും പപ്പുവ ന്യൂഗിനിയയും പുറത്താകുമെന്ന് ഉറപ്പായി.

ഗ്രൂപ്പ് ഡി

ഡിയില്‍ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ട് ഉറപ്പിച്ചു. ശേഷിക്കുന്ന സ്ഥാനത്തേക്ക് ബംഗ്ലാദേശാണ് കണ്ണു വച്ചിരിക്കുന്നത്. ശ്രീലങ്ക പുറത്തായി കഴിഞ്ഞു.

ബംഗ്ലാദേശിനു അടുത്ത കളിയില്‍ എതിരാളികള്‍ നേപ്പാളാണ്. അവര്‍ ഈ കളി ജയിച്ചാല്‍ ബംഗ്ലാദേശിനു സൂപ്പര്‍ എട്ട് ഉറപ്പിക്കാം. തോറ്റാല്‍ നെതര്‍ലന്‍ഡ്‌സിന്റെ ഫലം കാക്കണം. മത്സരം ഉപേക്ഷിച്ചാലും ബംഗ്ലാ ടീമിനു കയറാം.

നെതര്‍ലന്‍ഡ്‌സാണ് ഗ്രൂപ്പിലെ പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു ടീം. അവര്‍ക്ക് ശ്രീലങ്കക്കെതിരെ വന്‍ മാര്‍ജിനില്‍ ജയിക്കണം. മാത്രമല്ല നേപ്പാള്‍ ബംഗ്ലാദേശിനെ വീഴ്ത്തുകയും വേണം.

Super 8 Qualification Scenarios
പിയോളിയുടെ പകരക്കാരന്‍; എസി മിലാന് തന്ത്രമോതാന്‍ ഇനി പോളോ ഫൊന്‍സെക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

WhatsApp Web starts testing call links, group voice and video calls for select users: Details
salimkumar, lionel messi
Sonakshi Sinha, Jyothika
MS Dhoni in Chepauk
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com