നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ

ടി20 ലോകകപ്പില്‍ തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് അമേരിക്ക
United States' Shadley Van Schalkwyk, second right, celebrates with teammates the wicket of Namibia's captain Gerhard Erasmus
T20 World Cupap
Updated on
1 min read

ചെന്നൈ: തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച് ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ കാത്ത് യുഎസ്എ. നാലാം പോരാട്ടത്തില്‍ അവര്‍ നമീബിയയെ 31 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. നമീബിയയുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സില്‍ അവസാനിച്ചു.

യുഎസ്എ സൂപ്പർ എട്ടിൽ എത്തണമെങ്കിൽ ഇനി മറ്റ് ടീമുകളുടെ ഫലം കൂടി നോക്കണം. നമീബിയ ടൂർണമെന്റിൽ നിന്നു പുറത്താകുമെന്ന് ഉറപ്പായി.

ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ പൊരുതി നോക്കിയെങ്കിലും വിജയം കണ്ടില്ല. ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കംപ് 39 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 58 റണ്‍സെടുത്ത് ടോപ് സ്‌കോററായി. യാന്‍ ലോഫ്റ്റി ഈറ്റന്‍ (28), ജെജെ സ്മിറ്റ് (31), സാന്‍ ഗ്രീന്‍ (18) എന്നിവരും ശ്രമം നടത്തിയെങ്കിലും അതും മതിയായില്ല.

United States' Shadley Van Schalkwyk, second right, celebrates with teammates the wicket of Namibia's captain Gerhard Erasmus
അഭിഷേക് പൂജ്യത്തിന് പുറത്ത്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്‍, ഇഷാന്റെ കൗണ്ടര്‍ അറ്റാക്ക്

യുഎസ്എക്കായി ഷാഡ്‌ലി വാന്‍ ഷാല്‍വിക് 2 വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ താരത്തിന്റെ ഈ ലോകകപ്പിലെ വിക്കറ്റ് നേട്ടം 13ല്‍ എത്തി. അലി ഖാന്‍, സൗരഭ് നേത്രാവല്‍കര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎസ്എക്കായി സഞ്ജയ് കൃഷ്ണമൂര്‍ത്തി, ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. സഞ്ജയ് 33 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 68 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മോനങ്ക് 30 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സെടുത്തു. ഷയാന്‍ ജഹാംഗീര്‍ 22 റണ്‍സ് സ്വന്തമാക്കി.

United States' Shadley Van Schalkwyk, second right, celebrates with teammates the wicket of Namibia's captain Gerhard Erasmus
സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്

T20 World Cup, usa vs namibia: United States of America registered their second consecutive win, defeating Namibia by 31 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com