ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

മത്സരങ്ങള്‍ ഇന്ന് മുതല്‍
T20 World Cup warm up matches schedule
T20 World Cupx
Updated on
2 min read

മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ സമയക്രമവും വേദിയും പുറത്തുവിട്ട് ഐസിസി. ഇന്ത്യ ദക്ഷിണാഫ്രിക്ക, യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ സന്നാഹ മത്സരം കളിക്കും. യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ ഇന്ത്യ എ ടീമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീമും കളിക്കും. പാകിസ്ഥാന് അയര്‍ലന്‍ഡുമായി സന്നാഹ മത്സരമുണ്ട്.

ഇന്ന് മുതലാണ് സന്നാഹ മത്സരങ്ങല്‍ തുടങ്ങുന്നത്. ഫെബ്രുവരി 2, 3, 4, 5, 6 തീയതികളിലാണ് പോരാട്ടങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴ് മുതല്‍ക്കാണ് ലോകകപ്പ് മത്സരങ്ങള്‍ അരംഭിക്കുന്നത്.

മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ഓണ്‍ ലൈനില്‍ ജിയോ ഹോട് സ്റ്റാറിലും കാണാം.

ഇന്ത്യ എ ടീം: ആയുഷ് ബദോനി (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, അശുതോഷ് ശര്‍മ, പ്രിയാംശ് ആര്യ, എന്‍ ജഗദീശന്‍, തിലക് വര്‍മ, റിയാന്‍ പരാഗ്, മാനവ് സുതര്‍, അശോക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍, ഗുര്‍ജപനീത് സിങ്, വിപ്രജ് നിഗം, രവി ബിഷ്്‌ണോയ്, ഖലീല്‍ അഹമദ്, മായങ്ക് യാദവ്.

സന്നാഹ മത്സരങ്ങളുടെ സമയക്രമം

ഫെബ്രുവരി 2

അഫ്ഗാനിസ്ഥാന്‍- സ്‌കോട്‌ലന്‍ഡ്: ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ഗ്രൗണ്ട് 1, ബംഗളൂരു, ഉച്ച കഴിഞ്ഞ് 3.00 മുതല്‍.

യുഎസ്എ- ഇന്ത്യ എ: ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ, വൈകീട്ട് 5.00 മുതല്‍.

കാനഡ- ഇറ്റലി: എംഎ ചിദംബരം സ്‌റ്റേഡിയം, ചെന്നൈ, വൈകീട്ട് 7.00 മുതല്‍.

ഫെബ്രുവരി 3

ഒമാന്‍- ശ്രീലങ്ക: കൊളംബോ ക്രിക്കറ്റ് ഗ്രൗണ്ട്, കൊളംബോ, ഉച്ചയ്ക്ക് 1.00 മുതല്‍.

നെതര്‍ലന്‍ഡ്‌സ്- സിംബാബ്‌വെ: ആര്‍ പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍.

നേപ്പാള്‍- യുഎഇ: എംഎ ചിദംബരം സ്‌റ്റേഡിയം, ചെന്നൈ, വൈകീട്ട് 5.00 മുതല്‍.

ഫെബ്രുവരി 4

സ്‌കോട്‌ലന്‍ഡ്- നമീബിയ: ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ഗ്രൗണ്ട് 2, ബംഗളൂരു, ഉച്ചയ്ക്ക് 1.00 മുതല്‍.

അഫ്ഗാനിസ്ഥാന്‍- വെസ്റ്റ് ഇന്‍ഡീസ്: ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ഗ്രൗണ്ട് 1, ബംഗളൂരു, ഉച്ചയ്ക്കു ശേഷം 3.00 മുതല്‍.

പാകിസ്ഥാന്‍- അയര്‍ലന്‍ഡ്: എസ്എസ്‌സി ഗ്രൗണ്ട്, കൊളംബോ, വൈകീട്ട് 5.00 മുതല്‍.

ഇന്ത്യ- ദക്ഷിണാഫ്രിക്ക: ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ, വൈകീട്ട് 7.00 മുതല്‍.

ഫെബ്രുവരി 5

സിംബാബ്‌വെ- ഒമാന്‍: കൊളംബോ ക്രിക്കറ്റ് ഗ്രൗണ്ട്, കൊളംബോ, രാവിലെ 11.00 മുതല്‍.

നേപ്പാള്‍- കാനഡ: എംഎ ചിദംബരം സ്‌റ്റേഡിയം, ചെന്നൈ, ഉച്ചയ്ക്ക് 1.00 മുതല്‍.

ഓസ്‌ട്രേലിയ- നെതര്‍ലന്‍ഡ്‌സ്: ആര്‍ പ്രേമദാസ സ്റ്റേഡിയം, കൊളംബോ, വൈകീട്ട് 5.00 മുതല്‍.

ന്യൂസിലന്‍ഡ്- യുഎസ്എ: ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ, വൈകീട്ട് 7.00 മുതല്‍.

ഫെബ്രുവരി 6

ഇറ്റലി- യുഎഇ: എംഎ ചിദംബരം സ്‌റ്റേഡിയം, ചെന്നൈ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍.

ഇന്ത്യ എ- നമീബിയ: ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ഗ്രൗണ്ട് 1, ബംഗളൂരു, വൈകീട്ട് 5.00 മുതല്‍.

Summary

T20 World Cup A total of 16 warm up matches will be played between February 2 and 6 across four venues in India and Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com