

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സില്‍ ഓള്‍ഔട്ടായി. 37 പന്തില്‍ 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ഇന്നിങ്‌സ് തുറക്കും മുമ്പ് ഇഷാന്‍ കിഷനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മര്‍ക്രത്തിന്റെ പന്തിലാണ് താരം പുറത്താകുന്നത്. പിന്നീട് രണ്ടാമത്തെ ഓവറില്‍ തിലക് വര്‍മയും(1) മടങ്ങി. മാര്‍ക്കോ ജാന്‍സനായിരുന്നു വിക്കറ്റ്. പിന്നീട് അഭിഷേക് ശര്‍മ്മ ക്യാപ്റ്റന്‍ സൂര്യകുമാറിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 26ല്‍ നില്‍ക്കെ 18 റണ്‍സ് നേടിയ അഭിഷേകും മടങ്ങി. ജാന്‍സണ് തന്നെയലായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ വാഷിങ് ടണ്‍ സുന്ദര്‍ 1 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ 51 ല്‍ നില്‍ക്കെ 22 പന്തില്‍ 18 റണ്‍സെടുത്ത സൂര്യകുമാറും വീണതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.
ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. 15മത്തെ ഓവറില്‍ മഹാരാജിന്റെ പന്തില്‍ 17 പന്തില്‍ 18 റണ്‍സെടുത്ത പാണ്ഡ്യയും അതേ ഓവറില്‍ തന്നെ റിങ്കുവും(0) പുറത്തായി. ഈ ഘട്ടത്തില്‍ 33 പന്തില്‍ നിന്ന് 102 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ദുബെയില്‍ മാത്രമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നത്. . ഇതിനിടെ ഏഴാമനായി ഇറങ്ങിയ അര്‍ഷ്ദീപും മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 15 ഓവറില്‍ 88 ന് 8 എന്ന നിലയിലായ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും ഇവിടെ അവസാനിച്ചിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയ ദുബെ സ്‌കോര്‍ 111 ല്‍ നില്‍ക്കെ മടങ്ങി. വരുണും ബുംറയും റണ്‍സൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യ ഓള്‍ ഔട്ടാകുകയായിരുന്നു.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് 3 വിക്കറ്റ് നേടിയപ്പോള്‍, മാര്‍ക്കോ ജാന്‍സണ്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ടും മക്രം ഒരു വിക്കറ്റും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates