ചരിത്ര നേട്ടവുമായി സ്മൃതി മന്ധാന; റെക്കോര്‍ഡില്‍ രോഹിതിനെ വെട്ടി!

ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന അനുപമ നേട്ടം സ്വന്തം
Smriti Mandhana BATTING
Smriti Mandhanax
Updated on
1 min read

ഡര്‍ബന്‍: ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ധാന. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി സ്മൃതിക്ക് സ്വന്തം. പുരുഷ, വനിതാ താരങ്ങളില്‍ സ്മൃതിയാണ് മുന്നില്‍ എന്നതാണ് റെക്കോര്‍ഡിന്റെ തിളക്കം കൂട്ടുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേട്ടമാണ് സ്മൃതി സ്വന്തം പേരിലേക്ക് മാറ്റിയത്. ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരെ ടി20 പരമ്പരയിലെ ആദ്യ പോരില്‍ 1 റണ്‍സെടുത്താണ് സ്മൃതി നേട്ടത്തിലെത്തിയത്. മത്സരത്തില്‍ പക്ഷേ സ്മൃതിയ്ക്കു തിളങ്ങാനായില്ല. താരം 13 റണ്‍സുമായി മടങ്ങി. നിലവില്‍ 4,244 റണ്‍സാണ് താരം സ്വന്തമാക്കിയത്. രോഹിത് 4,231 റണ്‍സാണ് ടി20 ഫോര്‍മാറ്റില്‍ അടിച്ചെടുത്തത്.

Smriti Mandhana BATTING
ലയണല്‍ മെസി ഇനി സ്പാനിഷ് ഫുട്ബോൾ ക്ലബ് 'മുതലാളി'!

161 മത്സരങ്ങളില്‍ നിന്നാണ് സ്മൃതി 4,244 റണ്‍സിലെത്തിയത്. സ്‌ട്രൈക്ക് റേറ്റ് 124.45. ആവറേജ് 30.53. ഒരു സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറികളും ടി20 ഫോര്‍മാറ്റില്‍ സ്മൃതി നേടിയിട്ടുണ്ട്.

2024 ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ടി20യില്‍ നിന്നു വിരമിച്ചിരുന്നു. 159 മത്സരങ്ങള്‍ കളിച്ചാണ് രോഹിത് 4,231 റണ്‍സ് സ്വന്തമാക്കിയത്. 5 സെഞ്ച്വറികളും 32 അര്‍ധ സെഞ്ച്വറികളും മുന്‍ നായകന്‍ നേടി.

Smriti Mandhana BATTING
ബ്രസീലിന്റെ 'വിശുദ്ധ കൈ'; ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു
Summary

Smriti Mandhana made history on Friday, becoming India’s leading run-scorer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com