'സിന്ധു ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, അവൾ പറഞ്ഞ വാക്കുകൾ എന്റെ കണ്ണ് നിറച്ചു' 

സിന്ധു പറഞ്ഞ പ്രോത്സാഹന വാക്കുകള്‍ കണ്ണുനിറച്ചെന്ന് പറയുകയാണ് തായ് സു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ലോക ഒന്നാം നമ്പർ ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിന് സ്വർണം നേടാനായില്ല. മത്സരശേഷം ഇന്ത്യന്‍ താരം പി വി സിന്ധു പറഞ്ഞ പ്രോത്സാഹന വാക്കുകള്‍ കണ്ണുനിറച്ചെന്ന് പറയുകയാണ് തായ് സു.

മെഡല്‍ ദാന ചടങ്ങിനുശേഷം സിന്ധു പറഞ്ഞ വാക്കുകളാണ് തായ് സു യിങ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. 'മത്സരം കഴിഞ്ഞപ്പോള്‍, എന്റെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തയായിരുന്നു. പിന്നീട് സിന്ധു എന്റെയടുത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്ത് പിടിച്ച് അവള്‍ പറഞ്ഞു: എനിക്കറിയാം നീ അസ്വസ്ഥയാണെന്ന്, നീ നന്നായി കളിച്ചു, പക്ഷെ ഇന്ന് നിന്റെ ദിവസമല്ല. പിന്നീടവള്‍ എന്റെ കൈ പിടിച്ചു, എന്നിട്ടുപറഞ്ഞു, അവള്‍ക്ക് എല്ലാം അറിയാമെന്ന്' ആ സത്യസന്ധമായ വാക്കുകള്‍ എന്റെ കണ്ണ് നിറച്ചു', തായ് സു യിങ് കുറിച്ചു. സിന്ദുവിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

ചൈനയുടെതന്നെ ചെന്‍ യൂ ഫേ ആണ് സ്വര്‍ണം നേടിയത്. 18-21, 21-19, 18-21 എന്ന സ്‌കോറിനായിരുന്നു ജയം. സെമിയില്‍ തോറ്റെങ്കിലും സിന്ധു വെങ്കല മെഡല്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com