

കൊളംബോ: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ 32 റണ്‍സിന് യു എസിനെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 27 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സ്പിന്നര്‍ ഉസ്മാന്‍ താരിഖ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.എന്നാൽ താരിഖിന്റെ ബൗളിങ് ശൈലി ഇപ്പോൾ വലിയ വിമർശനം നേരിടുകയാണ്.
മറ്റ് ബൗളർമാരിൽ നിന്ന് വ്യത്യസ്തമായി റണ്‍-അപ്പിനിടയിലെ അസ്വാഭാവികമായി ആക്ഷൻ നിർത്തി ബാറ്റർമാരെ കബളിപ്പിച്ച ശേഷമാണ് താരം പന്തെറിയുന്നത്. ഇത് ഐസിസി നിയമങ്ങൾക്ക് എതിരാണെന്നാണ് മുതിർന്ന താരങ്ങൾ ഉൾപ്പെടെ പറയുന്നത്. ഫുട്ബോളിൽ പോലും പെനാൽറ്റി റൺ-അപ്പിനിടെ കളിക്കാർക്ക് ചെറുതായി ഒന്ന് നിൽക്കാനും റൺ അപ്പ് തുടരാനും അനുമതി ഇല്ല. ഇത് തെറ്റായ രീതിയാന്നെന്നാണ് മുൻ ക്രിക്കറ്റർ ശ്രീവത്സ ഗോസ്വാമി പറഞ്ഞു.
ഗോസ്വാമിയുടെ ഈ പരാമർശനത്തിനാണ് ആര്‍ അശ്വിന്‍ മറുപടിയുമായി രംഗത്ത് എത്തിയത്. '' ഫുട്ബോളിൽ ഇത് അനുവദിക്കുന്നില്ലെന്ന് സമ്മതിക്കുന്നു. പക്ഷെ ബാറ്റർക്ക് അമ്പയറിനെയോ ബൗളറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ് ചെയ്യാനോ റിവേഴ്സ് ഷോട്ട് കളിക്കാനോ അനുമതി ലഭിക്കുമ്പോൾ എന്തിനാണ് ബൗളർമാർക്ക് ഇത്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വാസ്തവത്തിൽ, ബൗളർ അമ്പയറിനെ അറിയിക്കാതെ താൻ പന്തെറിയുന്ന കൈ മാറ്റാൻ പോലും അനുവദിക്കപ്പെടുന്നില്ല. ആ നിയമമാണ് ആദ്യം മാറ്റേണ്ടതെന്നും അശ്വിൻ എക്‌സിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates