
4 തവണയാണ് ഇന്ത്യ ഏകദിന ഫൈനല്‍ കളിച്ചത്. അതില്‍ രണ്ട് തവണ കിരീടം ഉയര്‍ത്തി. ടി20യില്‍ ഇത് മൂന്നാം ഫൈനലാണ്. ഒരു തവണ കിരീട നേട്ടം.
തുടരെ രണ്ട് വട്ടം കിരീടം നേടി ഹാട്രിക്കടിക്കാന്‍ വന്ന വെസ്റ്റ് ഇന്‍ഡീസിനെ കപിലിന്റെ ചെകുത്താന്‍മാര്‍ വീഴ്ത്തി. അന്നത്തെ വമ്പന്‍മാരായ വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ നേടിയ കിരീടം അതുവരെയുള്ള ലോക ക്രിക്കറ്റിന്റെ സമവാക്യങ്ങളെ മാറ്റി മറിക്കുന്നതായി. 43 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സ് മാത്രമാണ് എടുത്തത്. എന്നാല്‍ വിന്‍ഡീസിനെ വെറും 140 റണ്‍സില്‍ ഇന്ത്യ ഒതുക്കി.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയുടെ രണ്ടാം ഏകദിന ഫൈനല്‍ പ്രവേശം. പക്ഷേ ഇത്തവണ കിരീടം നേടാനായില്ല. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ 125 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ്. വിജയം തേടിയിറങ്ങിയ ഇന്ത്യ 39.2 ഓവറില്‍ 234 റണ്‍സിനു എല്ലാവരും പുറത്തായി.
പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടം. 1983നു ശേഷമുള്ള ലോക കിരീടം. തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ഈ നേട്ടത്തിനു പിന്നിലുണ്ട്. ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ തന്നെ വീഴ്ത്തി കിരീടം നേടി എന്നതും ഇരട്ടി മധുരമായി. എംഎസ് ധോനിയെ ക്യാപ്റ്റനാക്കി താരതമ്യേന യുവ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ മിന്നും കളിയാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. ധോനിയെന്ന നായകന്റെ ഉദയം കൂടിയായി മാറി ലോക കിരീടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് അടിച്ചെടുത്തത്. പാകിസ്ഥാനെ 19.3 ഓവറില്‍ 152 റണ്‍സില്‍ പുറത്താക്കി 5 റണ്‍സിന്റെ നടകീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
28 വര്‍ഷം നീണ്ട ഏകദിന ലോകകപ്പ് കിരീടമെന്ന കാത്തിരിപ്പിനും ധോനി തന്നെ കാരണക്കാരനായി. ഫൈനലില്‍ വീഴ്ത്തിയത് ശ്രീലങ്കയെ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക കിരീടമെന്ന സ്വപ്‌നത്തിനും അന്ന് സാക്ഷാത്കാരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് കണ്ടെത്തി ആറ് വിക്കറ്റ് വിജയവും കിരീടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് നേട്ടം.
വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലില്‍. ഇത്തവണ മറ്റൊരു അയല്‍ക്കാരായ ശ്രീലങ്കയായിരുന്നു എതിരാളികള്‍. പക്ഷേ ഇന്ത്യക്ക് തോല്‍വിയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വെറും 130 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്ത് ആറ് വിക്കറ്റ് വിജയവും കിരീടവും സ്വന്തമാക്കി.
മറ്റൊരു ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍. തുടരെ പത്ത് വിജയങ്ങളുമായി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യയെ കലാശപ്പോരില്‍ ഓസ്‌ട്രേലിയ അനായാസം നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സില്‍ എല്ലാവരും പുറത്തായി. ഓസീസ് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 241 റണ്‍സെടുത്തു. ആറ് വിക്കറ്റ് വിജയമാണ് ഓസീസ് നേടിയത്. അവരുടെ ആറാം ഏകദിന ലോക കിരീടം കൂടിയാണിത്.
തുടര്‍ ജയങ്ങളുമായി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിനു എല്ലാവരും പുറത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates