'അവഞ്ചേഴ്‌സ്' സിനിമയുടെ ട്രെയിലറോ! ഇംഗ്ലണ്ടില്‍ പരിശീലനത്തിന് ഇറങ്ങി ഇന്ത്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'അവഞ്ചേഴ്‌സ്' സിനിമയുടെ ട്രെയിലറോ! ഇംഗ്ലണ്ടില്‍ പരിശീലനത്തിന് ഇറങ്ങി ഇന്ത്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തി ഒരുക്കങ്ങള്‍ തുടങ്ങി. ഈ മാസം 18 മുതല്‍ സതാംപ്ടനിലാണ് ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ പോരാട്ടം. ഇന്ത്യയിലെ ബയോ ബബിള്‍ വാസം പൂര്‍ത്തിയാക്കി ഈ മാസം മൂന്നിന് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം അവിടെ മൂന്ന് ദിവസത്തെ കര്‍ശന ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ആദ്യമായി പരിശീലനത്തിനിറങ്ങി. 

ടീമിന്റെ പരിശീലന വീഡിയോ ബിസിസിഐ പങ്കിട്ടു. അവര്‍ പങ്കിട്ട വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ടീം പരിശീലനത്തിന്റെ വീഡിയോ മികച്ച എഡിറ്റിങ്ങോടെയാണ് ബിസിസിഐ പങ്കിട്ടിരിക്കുന്നത്. വീഡിയോ സിനിമാ ട്രെയ്‌ലറെ വെല്ലുന്നതാണെന്ന അഭിനന്ദനവുമായാണ് ആരാധകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് തുടങ്ങിയവരൊക്കെ വീഡിയോയിലുണ്ട്. 

മികച്ച പശ്ചാത്തല സംഗീതവും ഒപ്പം സ്ലോ മോഷനിലുള്ള ആക്ഷനുകളും മറ്റുമാണ് വീഡിയോയെ സവിശേഷമാക്കുന്നത്. ബുമ്‌റ അടക്കമുള്ളവര്‍ നെറ്റ്‌സില്‍ പന്തെറിയുന്നത്, ഋഷഭ് പന്തിന്റെ ഒറ്റ കൈ സിക്‌സ്, വിരാട് കോഹ്‌ലിയുടെ ക്ലോസ് അപ്പിലുള്ള രംഗം തുടങ്ങിയവയാണ് വീഡിയോയില്‍ ഉള്ളത്. പൂജാര, രോഹിത് ശര്‍മ അടക്കമുള്ളവരുടെ ബാറ്റിങ് പരിശീലനവും വീഡിയോയില്‍ കാണാം. 

വീഡിയോ ഗംഭീരമായെന്നും രോമാഞ്ചം തോന്നിയെന്നും ഒരു നിമിഷം പോലും പോരട്ടത്തിനായി കാത്തിരിക്കാന്‍ ഇത് കണ്ടതോടെ സാധിക്കുന്നില്ലെന്നും ഒരാള്‍ കുറിച്ചു. അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം സിനിമയുടെ ട്രെയിലര്‍ പോലെ ഉണ്ടായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com