230ല്‍ ഇന്ത്യയും ശ്രീലങ്കയും 'ടൈ കെട്ടി'; ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ 44മത്

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ആവേശ്വോജ്വലം (ചിത്രങ്ങള്‍: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന്)
Team India's 10th Tie
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്കയും മത്സര ശേഷംഎക്സ്

ഏകദിന ചരിത്രത്തിലെ 44ാം സമനില പോരാട്ടമാണ് കൊളംബോയില്‍ കണ്ടത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ 10ാം ടൈ കെട്ടിയ മത്സരവും ഇതുതന്നെ. ശ്രീലങ്ക ഉയര്‍ത്തിയ 231 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് കരുതലോടെ നീങ്ങിയ ഇന്ത്യക്ക് പക്ഷേ 230 എന്ന അതേ സ്‌കോറില്‍ മത്സരം അവസാനിപ്പിക്കേണ്ടി വന്നു. 13 പന്തുകള്‍ അപ്പോഴും ശേഷിക്കുന്നുണ്ടായിരുന്നു. ലങ്കന്‍ സ്പിന്നര്‍മാരുടെ മികവാണ് ഇന്ത്യയുടെ ജയം തടഞ്ഞത്.

1. 126, വെസ്റ്റ് ഇന്‍ഡീസ്

Team India's 10th Tie
ശ്രീലങ്കക്കെതിരെ രോഹിത് അര്‍ധ സെഞ്ച്വറി നേടി. 58 റണ്‍സെടുത്ത് രോഹിത് മികച്ച തുടക്കം നല്‍കിഎക്സ്

1991ലാണ് ഇന്ത്യ ഏകദിന ചരിത്രത്തില്‍ ആദ്യമായി ടൈ കെട്ടിയ പോരാട്ടം അരങ്ങേറിയത്. വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. ഇരു ടീമുകളുടേയും പോരാട്ടം 126 റണ്‍സില്‍ തീര്‍ന്നു.

2. 246, സിംബാബ്‌വെ

Team India's 10th Tie
മത്സരം സമനിലയില്‍ അവസാനിച്ച ശേഷം ലങ്കന്‍ താരങ്ങള്‍. സ്പിന്‍ മികവിലാണ് ലങ്കയുടെ തിരിച്ചു വരവ് കൊളംബോയില്‍ കണ്ടത്പിടിഐ

1993ല്‍ ഇന്ത്യയുടെ ഏകദിനത്തിലെ രണ്ടാം ടൈ. ഇന്ത്യക്ക് മുന്നില്‍ 247 റണ്‍സാണ് സിംബാബ്‌വെ വച്ചത്. അനായാസ ജയത്തിലേക്ക് നീങ്ങിയ ഇന്ത്യക്ക് പക്ഷേ 246 റണ്‍സില്‍ തന്നെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

3. 236, വീണ്ടും സിംബാബ്‌വെ

Team India's 10th Tie
മധ്യനിരയില്‍ രാഹുലും അക്ഷറും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മത്സരത്തില്‍ ഇന്ത്യയെ തിരികെ എത്തിച്ചത്എക്സ്

ഇന്ത്യയും സിംബാബ്‌വെയും വീണ്ടും സമനിലയില്‍ പിരിഞ്ഞു. ഇത്തവണ ഇരു ടീമുകളും കണ്ടെത്തിയ 236 റണ്‍സ്. 1997ലാണ് ഈ പോരാട്ടം നടന്നത്.

4. 338, ഇംഗ്ലണ്ട്

Team India's 10th Tie
വിജയിക്കാന്‍ 1 റണ്‍ മാത്രം വേണ്ടപ്പോള്‍ ശിവം ദുബെ ഔട്ടായത് കളിയില്‍ നിര്‍ണായകമായി. താരം 9ാം വിക്കറ്റായി മടങ്ങിപിടിഐ

ക്രിക്കറ്റ് ലോകം കണ്ട അസാമാന്യ ത്രില്ലര്‍. 2011ലെ ഐസിസി ലോകകപ്പിലായിരുന്നു ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടൈ. സച്ചിന്റെ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ 338 അടിച്ചു. ഇംഗ്ലണ്ട് ആന്‍ഡ്രു സ്‌ട്രോസിന്റെ മികവില്‍ 338ല്‍ എത്തി.

5. 270, വീണ്ടും ഇംഗ്ലണ്ട്

Team India's 10th Tie
ദുനിത് വെള്ളാലഗെ നേടിയ 67 റണ്‍സ് കളിയില്‍ നിര്‍ണായകമായി. രണ്ട് വിക്കറ്റുകളും വീഴ്ത്തി ദുനിത് കളിയിലെ താരമായിപിടിഐ

2011ല്‍ തന്നെ ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും ടൈ കെട്ടി. ഇരു ടീമുകളും 270 റണ്‍സാണ് എടുത്തത്. മഴ പെയ്ത് കളി തടസപ്പെട്ട ഘട്ടത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമമാണ് ടൈയില്‍ പിരിയാന്‍ അടിസ്ഥാനമാക്കിയത്.

6. 236, ശ്രീലങ്ക

Team India's 10th Tie
സ്പിന്നര്‍മാരുടെ മികവാണ് കളി ലങ്കയുടെ വരുതിയിലേക്ക് അവസാന ഘട്ടത്തില്‍ എത്തിച്ചത്. മത്സര ശേഷം സിറാജും ഹര്‍ഷ്ദീപ് സിങും ലങ്കന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുന്നുപിടിഐ

2012ല്‍ ശ്രീലങ്കക്കെതിരായ പോരാട്ടം. കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസിലാണ് ഈ പോരാട്ടാം. ഇരു ടീമുകളും 236 റണ്‍സില്‍ ഒതുങ്ങി.

7. 314, ന്യൂസിലന്‍ഡ്

Team India's 10th Tie
ശേഷിച്ച ഏക റിവ്യു നിര്‍ണായക ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലങ്കയ്ക്ക് സാധിച്ചതും വഴിത്തിരിവായി പിടിഐ

മറ്റൊരു ത്രില്ലര്‍. 2014ല്‍ ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന പോരാട്ടം. ഇരു ടീമുകളും 314 റണ്‍സില്‍ പിരിഞ്ഞു.

8. 252, അഫ്ഗാനിസ്ഥാന്‍

Team India's 10th Tie
മത്സരത്തില്‍ ഇന്ത്യക്ക് നഷ്ടമായ 10ല്‍ 9 വിക്കറ്റുകളും ശ്രീലങ്കന്‍ സ്പിന്നര്‍മാരാണ് വീഴ്ത്തിയത്പിടിഐ

അഫ്ഗാനിസ്ഥാന്റെ അമ്പരപ്പിക്കുന്ന തിരിച്ചു വരവ് കണ്ട പോരാട്ടം. അന്ന് ഇരു ടീമുകളും 252 റണ്‍സുമായി കളം വിട്ടു. 2018ലെ ഏഷ്യാ കപ്പിലാണ് ഈ ത്രില്ലര്‍.

9. 321, വെസ്റ്റ് ഇന്‍ഡീസ്

Team India's 10th Tie
വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ചരിത് അസലങ്കയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിപിടിഐ

വിന്‍ഡീസിനെതിരെ മറ്റൊരു ടൈ. ഇരു ടീമുകളും 321 റണ്‍സ് കണ്ടെത്തി. ഷായ് ഹോപ് നേടിയ അവസാന പന്തിലെ 4 റണ്‍സ് ഇന്ത്യയുടെ ജയം തടഞ്ഞു. 2018ലാണ് ഈ മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com