'3000 റൺസ് അടിക്കമെന്നാണ് ആഗ്രഹം'; ചോദ്യങ്ങളോട് 'കൂൾ' ആയി വൈഭവ് സൂര്യവംശി (വിഡിയോ)

അണ്ടർ -19 ലോകകപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച താരം ആ ഫോം തുടരുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Vaibhav Suryavanshi
Teen Sensation Vaibhav Suryavanshi Impresses with Bat and Banter Before IPL 2026file
Updated on
1 min read

മുംബൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനാണ്. അണ്ടർ -19 ലോകകപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച താരം ആ ഫോം തുടരുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. പത്താം ക്ലാസിലെ വാർഷിക പരീക്ഷ പോലും എഴുതാതെയാണ് താരം രാജസ്ഥാൻ റോയൽസിന്റെ ക്യാംപിൽ എത്തിയത്.

Vaibhav Suryavanshi
വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍

അടുത്തിടെ ജയ്പൂരിൽ രാജസ്ഥാൻ റോയൽസ് സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈഭവ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. ഐപിഎൽ 2026 സീസണിൽ എത്ര റൺസ് നേടുമെന്നായിരുന്നു ചോദ്യം.

“നിങ്ങൾ ഇങ്ങനെ ചോദിച്ചാൽ ഞാൻ രണ്ടായിരം,മൂവായിരം റൺസ് എന്നൊക്കെ പറയേണ്ടി വരും. നിലവിൽ അങ്ങനെ ലക്ഷ്യങ്ങൾ ഒന്നും മുന്നിൽ വെച്ചിട്ടില്ല. ടീമിന് കൃത്യമായ പ്ലാനിങ് ഉണ്ട്‌. അത് അനുസരിച്ചു കളിക്കുക. വിജയത്തിൽ എത്തിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. വ്യക്തിഗത പ്രകടനം ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നില്ല'' വൈഭവ് പറഞ്ഞു.

Vaibhav Suryavanshi
'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു

ഇതിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് തന്നെ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ഇങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ശ്രദ്ധയോടെയാകും താരങ്ങൾ പ്രതികരിക്കുക. എന്നാൽ വളരെ 'കൂൾ' ആയി ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് വൈഭവ് ശ്രമിച്ചത്.

മുൻപ് ഒരു അഭിമുഖത്തിൽ ഐപിഎല്ലിലെ ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വ്യക്തിഗത സ്കോർ ആയ 175 റൺസ് എന്ന റെക്കോഡ് തകര്‍ക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്.

Summary

Teen Sensation Vaibhav Suryavanshi Impresses with Bat and Banter Before IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com