36 വർഷം ആനന്ദ് മാത്രം! ചെസ് റാങ്കിങില്‍ ചരിത്രമെഴുതി ഡി ഗുകേഷ്

2755.9 റേറ്റിങ് പോയിന്റുകളുമായാണ് ഗുകേഷ് റാങ്കിങില്‍ മുന്നിലെത്തിയത്. ആനന്ദിന് 2754.0 പോയിന്റുകള്‍
ഡി ​ഗുകേഷ്/ ട്വിറ്റർ
ഡി ​ഗുകേഷ്/ ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: ചരിത്രമെഴുതി ഇന്ത്യന്‍ കൗമാര ചെസ് സെന്‍സേഷന്‍ ഡി ഗുകേഷ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) റാങ്കിങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരമായി ഗുകേഷ് മാറി. 36 വര്‍ഷമായി വിശ്വനാഥന്‍ ആനന്ദ് കൈവശം വച്ച നേട്ടമാണ് ഗുകേഷ് മറികടന്നത്. 

2755.9 റേറ്റിങ് പോയിന്റുകളുമായാണ് ഗുകേഷ് റാങ്കിങില്‍ മുന്നിലെത്തിയത്. ആനന്ദിന് 2754.0 പോയിന്റുകള്‍. 1991ലാണ് ആനന്ദ് ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ എത്തിയത്. അതിനു ശേഷം ഇപ്പോഴാണ് ഒരു ഇന്ത്യന്‍ താരം ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്. 1987 മുതല്‍ ഏറ്റവും മികച്ച റാങ്കിങ്ങുള്ള ഇന്ത്യന്‍ താരവും ആനന്ദായിരുന്നു. ഈ നേട്ടമാണ് ഗുകേഷ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുത്തിയത്. 

ചെസ് ലോകകപ്പില്‍ അസര്‍ബെയ്ജാന്‍ താരം മിശ്രദിന്‍ ഇസ്‌കന്‍ഡറോവിനെ പരാജയപ്പെടുത്തിയതോടെയാണ് താരത്തിന്റെ പോയിന്റ് ഉയര്‍ന്നത്. 44 നീക്കത്തിനൊടുവിലാണ് 17കാരനായ താരം വിജയം സ്വന്തമാക്കിയത്.

ജയത്തോടെ താരത്തിന് 2.5 റേറ്റിങ് പോയിന്റുകള്‍ ലഭിച്ചതു. ഇതോടെയാണ് താരം ആനന്ദിനെ പിന്തള്ളിയത്. നിലവില്‍ ലോക റാങ്കിങില്‍ ഗുകേഷ് ഒന്‍പതാം സ്ഥാനത്തും ആനന്ദ് പത്താം സ്ഥാനത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com