ദുബായി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിങ് കണ്ടീഷൻ പുറത്തിറക്കി ഐസിസി. ജൂൺ 18 മുതൽ 22 വരെ നടക്കുന്ന ഫൈനലിൽ മത്സര സമയം നഷ്ടപ്പെട്ടാൽ ജൂൺ 23 റിസർവ് ഡേ ആയിരിക്കും. ടെസ്റ്റ് സമനിലയായാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ച 2018ൽ ആവിഷ്കരിച്ച പ്ലേയിങ് കണ്ടീഷനുകൾ തന്നെയാണ് ഐസിസി ഇപ്പോഴും പിന്തുടരുന്നത്. അഞ്ച് ദിവസത്തിലും മത്സര ഫലം വന്നില്ലെങ്കിൽ മത്സര ഫലം വരുന്നതിനായി റിസർവ് ഡേ ഉണ്ടാവില്ല. പകരം സമനിലയായി തന്നെ കണക്കാക്കും. കളിയുടെ ഓരോ ദിവസവും കളി സമയം നഷ്ടപ്പെടുന്നുണ്ടെങ്കിൽ മാച്ച് റഫറി അത് ഇരു ടീമുകളേയും മാധ്യമങ്ങളേയും അറിയിക്കണം.
ഗ്രേഡ് 1 ഡ്യൂക്ക് ക്രിക്കറ്റ് ബോൾ ആണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഉപയോഗിക്കുക. അഞ്ച് ദിവസം 30 മണിക്കൂർ കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ റിസർവ് ഡേയിലേക്ക് കളി പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ ഓവർ നിരക്ക് വന്നാൽ ഇതിന്റെ പേരിൽ റിസർവ് ഡേയിലേക്ക് കളി പോവുമോ എന്നതും വ്യക്തമാവേണ്ടതുണ്ട്.
ഇതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ പല മാറ്റങ്ങളും ഐസിസി നടപ്പിലാക്കുന്നു. ഷോർട്ട് റണ്ണിൽ ഓൺ ഫീൽഡ് അമ്പയറുടെ കോളിൽ തേർഡ് അമ്പയർക്ക് തീരുമാനമെടുക്കാം. ബംഗ്ലാദേശ ശ്രീലങ്കയും തമ്മിലുള്ള ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് സൂപ്പർ ലീഗോടെ ഈ മാറ്റങ്ങൾ നിലവിൽ വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates