വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ക്യാപ്പ് ഗ്രൗണ്ടില്‍ വീണു, കെഎല്‍ രാഹുലിന്റെ രാജ്യസ്‌നേഹം കണ്ടില്ലേയെന്ന് ആരാധകര്‍

ക്രീസില്‍ നില്‍ക്കുന്ന സമയം കെ എല്‍ രാഹുലില്‍ നിന്ന് വന്ന നീക്കമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്
Published on

ഡര്‍ഹാം: കൗണ്ടി സെലക്ട് 11നെതിരായ ഇന്ത്യയുടെ മത്സരത്തില്‍ സെഞ്ചുറി നേടി കെ എല്‍ രാഹുല്‍ തിളങ്ങിയിരുന്നു. ക്രീസില്‍ നില്‍ക്കുന്ന സമയം കെ എല്‍ രാഹുലില്‍ നിന്ന് വന്ന നീക്കമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

ക്രീസില്‍ ബാറ്റ് ചെയ്യാനായി നില്‍ക്കെ രാഹുലിന്റെ കയ്യില്‍ നിന്ന് ക്യാപ് താഴെ വീണു. തിരികെ ക്യാപ് എടുത്തതിന് ശേഷം ക്യാപ് ചുംബിച്ചതോടെയാണ് കെ എല്‍ രാഹുല്‍ ആരാധകരുടെ കയ്യടി നേടുന്നത്. രാജ്യസ്‌നേഹം എന്നെല്ലാം പറഞ്ഞാണ് രാഹുലിന്റെ പെരുമാറ്റത്തെ സമുഹമാധ്യമങ്ങളില്‍ ആരാധകര്‍ വിലയിരുത്തുന്നത്. 

കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഋഷഭ് പന്തിനും ക്വാറന്റൈനിലായതിനെ തുടര്‍ന്ന് വൃധിമാന്‍ സാഹയ്ക്കും പരിശീലന മത്സരം നഷ്ടമായതോടെയാണ് കെ എല്‍ രാഹുലിന് ടീമിലേക്ക് വഴി തുറന്നത്. 

സെഞ്ചുറി നേടിയ രാഹുല്‍ ഒടുവില്‍ മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് അവസരം നല്‍കുന്നതിനായി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. രാഹുലിന്റെ സെഞ്ചുറി ബലത്തിലാണ് ഇന്ത്യ 301 റണ്‍സ് കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com