ഓവര്‍ത്രോ പിടിച്ചെടുത്ത് നായ, പന്ത് വായിലാക്കി കുതിച്ചു; വൈറലായി വീഡിയോ

ഫീല്‍ഡര്‍മാരെ മറികടന്ന് പന്ത് വായിലാക്കി പിടികൊടുക്കാതെ പായുകയാണ് ഗ്രൗണ്ടിന് നടുവിലൂടെ ഒരു നായ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ഐറിഷ് ഡൊമസ്റ്റിക് ലീഗിലെ വനിതാ മത്സരത്തിന് ഇടയിലെ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഫീല്‍ഡര്‍മാരെ മറികടന്ന് പന്ത് വായിലാക്കി പിടികൊടുക്കാതെ പായുകയാണ് ഗ്രൗണ്ടിന് നടുവിലൂടെ ഒരു നായ. 

ഓള്‍ അയര്‍ലാന്‍ഡ് സെമി ഫൈനലില്‍ ബ്രെഡിയും സിഎസ്എന്‍ഐയും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. കളയിലെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. ബാറ്റ്‌സ്മാന്‍ ഓഫ് സൈഡിലേക്ക് അടിച്ചതിന് ശേഷം ഫീല്‍ഡറുടെ ത്രോ വിക്കറ്റ് കീപ്പര്‍ക്ക് നഷ്ടമായി. 

ഈ സമയം ഓടിയെത്തിയ നായ പന്ത് വായിലാക്കി കുതിച്ചു. എന്നാല്‍ നായയുടെ വേഗത്തിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഓടിയെത്താനായില്ല. ഒടുവില്‍ നോണ്‍ സ്‌ട്രൈക്കറുടെ അടുത്തെത്തി നായ നില്‍ക്കുകയും പന്ത് വിട്ടുകൊടുക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER